മഞ്ചേരി: പൂക്കോട്ടൂര്‍ മഞ്ചേരി പൊതുമരാമത്ത് റോഡിലെ മുള്ളമ്പാറ ജംഗ്ഷനില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന് സിപിഎം മുള്ളമ്പാറ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. രാത്രിയായാല്‍ പ്രദേശത്ത് കൂരിരുട്ടാണ്. ഇത് രൂക്ഷമായ ഗതാഗതകുരുക്കിനിടയാക്കുന്നുവെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
ഏരിയാ കമ്മിറ്റി അംഗം രാജന് പരുത്തിപ്പറ്റ സമ്മേളനം ഉദ്ഘാടനം ചെയ്തു. എ. പി. റിഷാദലി അധ്യക്ഷത വഹിച്ചു. ലോക്കല്‍ സെക്രട്ടറി മുസമ്മില്‍ കുന്നുമ്മല്‍, സി.കെ. മോഹന്‍ദാസ്, പനങ്ങാടന്‍ അബ്ദുള്ള, പി.പി. അബ്ദുറഹിമാന്, എം. റഹ്മാന്, പി. സുജീഷ് എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറിയായി സി.കെ. മോഹന്‍ദാസിനെ തെരഞ്ഞെടുത്തു.