ഏ​ലി​യാ​മ്മ തോ​മ​സ് ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു
Saturday, March 29, 2025 10:40 AM IST
സാം ​മാ​ത്യു
ഡാ​ള​സ്: ഏ​ലി​യാ​മ്മ തോ​മ​സ് (അ​മ്മാ​ൾ - 87) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. പ​രേ​ത​രാ​യ സി.​എം.​ഡാ​നി​യേ​ൽ - മ​റി​യാ​മ്മ ഡാ​നി​യേ​ൽ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. തി​രു​വ​ല്ല സ്വ​ദേ​ശി പി.​എം. തോ​മ​സ് ആ​ണ് ഭ​ർ​ത്താ​വ്. മ​ക്ക​ൾ: ജെ​സി തോ​മ​സ്, ബി​ന്ദു തോ​മ​സ്.

1972-ൽ ​ന്യൂ​യോ​ർ​ക്കി​ൽ എ​ത്തി​യ അ​മ്മാ​ൾ 25 വ​ർ​ഷ​ത്തോ​ളം ന്യൂ​യോ​ർ​ക്ക് ക്വീ​ൻ​സി​ലു​ള്ള സെ​ന്‍റ് ജോ​ൺ​സ് ആ​ശു​പ​ത്രി ആ​തു​ര സേ​വ​ന​രം​ഗ​ത്ത് ന​ഴ്‌​സാ​യി പ്ര​വ​ർ​ത്തി​ച്ചു. 2010-ൽ ​ഡാ​ള​സി​ലേ​ക്ക് താ​മ​സം മാ​റി​യ കു​ടും​ബം ക​മ്പാ​ഷ​നേ​റ്റ് ച​ർ​ച്ച് ഓ​ഫ് ഗോ​ഡ്, ഫോ​ർ​ണി അം​ഗ​മാ​ണ്.


സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10ന് ​സ​ണ്ണി വെ​യ്ൽ ന്യൂ​ഹോ​പ്പ് ഫ്യൂ​ണ​റ​ൽ ഹോ​മി​ലെ (500 US 80, Sunnyvale , Texas) ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം ന​ട​ക്കും. ശു​ശ്രൂ​ഷ​ക​ളു​ടെ ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണം www.Provisiontv.inൽ ​ദ​ർ​ശി​ക്കാ​വു​ന്ന​താ​ണ്.

വി​വ​ര​ങ്ങ​ൾ​ക്ക്: ഡേ​വി​ഡ് ജോ​ൺ (സ​ജി) - 972 655 4270.