ആ​റ് ആ​ഴ്ച​യ്ക്കു​ള്ളി​ൽ ടെ​ക്സ​സ് ഷെ​രീ​ഫ് ഓ​ഫീ​സി​ൽ ജീ​വ​നൊ​ടു​ക്കി​യ​ത് നാ​ല് ഡെ​പ്യൂ​ട്ടി​ക​ൾ
Thursday, March 27, 2025 3:58 PM IST
പി.​പി. ചെ​റി​യാ​ൻ
ടെ​ക്സ​സ്: ഹാ​രി​സ് കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫീ​സി​ലെ നാ​ല് ഡെ​പ്യൂ​ട്ടി​ക​ൾ ആ​റ് ആ​ഴ്ച​യ്ക്കു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി​യ​ത് ടെ​ക്സ​സ് ഷെ​രീ​ഫ് ഓ​ഫീ​സി​നെ ഞെ‌​ട്ടി​ച്ചു. ഡെ​പ്യൂ​ട്ടി ക്രി​സ്റ്റീ​ന കോ​ഹ്ല​റു​ടെ മ​ര​ണം ക​ഴി​ഞ്ഞാ​ഴ്ച ഹാ​രി​സ് കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫീ​സ്(​എ​ച്ച്സി​എ​സ്ഒ) പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

37 വ​യ​സു​കാ​രി​യാ​യ നി​യ​മനി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ 2018ൽ ​സേ​ന​യി​ൽ ചേ​രു​ക​യും കോ​ട​തി ഡി​വി​ഷ​നി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ര​ണ്ടാ​ഴ്ച മു​മ്പ് കാ​ണാ​താ​യ കോ​ഹ്ല​റുടെ മൃ​ത​ദേ​ഹം 13ന് ​ക​ണ്ടെ​ത്തി.


ക​ഴി​ഞ്ഞ ആ​റാ​ഴ്ച​യ്ക്കു​ള്ളി​ൽ മൂ​ന്ന് മു​ൻ ഡെ​പ്യൂ​ട്ടി​ക​ളും ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു.