ഗാ​ൽ​വെ​സ്റ്റ​ൺ - ഹൂ​സ്റ്റ​ൺ അ​തി​രൂ​പ​ത​യു​ടെ ആ​ർ​ച്ച് ബി​ഷ​പ്പാ​യി വാ​സ്ക്വെ​സ് സ്ഥാ​നാ​രോ​ഹി​ത​നാ​യി
Friday, March 28, 2025 11:16 AM IST
പി.​പി. ചെ​റി​യാ​ൻ
ഹൂ​സ്റ്റ​ൺ: സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ-​ക​ത്തീ​ഡ്ര​ലി​ൽ ഗാ​ൽ​വെ​സ്റ്റ​ൺ - ഹൂ​സ്റ്റ​ൺ അ​തി​രൂ​പ​ത​യു​ടെ മൂ​ന്നാ​മ​ത്തെ ആ​ർ​ച്ച്ബി​ഷ​പ് സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ ച​ട​ങ്ങ് ഭ​ക്തിനി​ർ​ഭ​ര​മാ​യി. മാ​ർ​ച്ച് 25ന് ​ന​ട​ന്ന ഗാ​ൽ​വെ​സ്റ്റ​ൺ - ​ഹൂ​സ്റ്റ​ൺ അ​തി​രൂ​പ​ത​യു​ടെ ആ​ർ​ച്ച്ബി​ഷ​പ്പി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങി​ൽ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.

വാ​സ്ക്വെ​സ് ഗാ​ൽ​വെ​സ്റ്റ​ൺ ഹൂ​സ്റ്റ​ൺ അ​തി​രൂ​പ​ത​യു​ടെ ഒന്പതാമ​ത് ആ​ർ​ച്ച്ബി​ഷ​പ്പാ​യി സ്ഥാ​നാ​രോ​ഹി​ത​നാ​യി. 67 വയസുകാ​ര​നാ​യ ആ​ർ​ച്ച്ബി​ഷ​പ് വാ​സ്‌​ക്വ​സ് 2010 മു​ത​ൽ ഓ​സ്റ്റി​ൻ രൂ​പ​ത​യു​ടെ ത​ല​വ​നാ​ണ്.


ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി ഓ​സ്റ്റി​ൻ രൂ​പ​ത​യെ ന​യി​ച്ച വാ​സ്‌​ക്വ​സി​ന്‍റെ സ്ഥാ​ന​രോ​ഹ​ണ​ത്തി​ൽ ആ​രാ​ധ​ക​ർ, പു​രോ​ഹി​ത​ന്മാ​ർ, ബി​ഷ​പ്പു​മാ​ർ, ക​ർ​ദി​നാ​ൾ​മാ​ർ - യു​എ​സി​ലെ അ​പ്പ​സ്‌​തോ​ലി​ക് നു​ൺ​ഷ്യോ ഉ​ൾ​പ്പെ​ടെ (അം​ബാ​സ​ഡ​ർ) നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.