ഹൂസ്റ്റൺ: ഹിൽക്രോഫ്റ്റ് അവന്യൂവിലെ ആഫ്റ്റർ-ഹൗൺസ് നൈറ്റ്ക്ലബിൽ നടന്ന വെടിവയ്പിൽ ആറ് പേർക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം.
വെടിയേറ്റ മൂന്ന് പേരെ ഹൂസ്റ്റൺ ഫയർ ഡിപ്പാർട്മെന്റ് ആശുപത്രികളിലേക്കും മൂന്ന് പേരെ സ്വകാര്യ ആശുപത്രികളിലേക്കുമാണ് കൊണ്ടുപോയത്.
ഗുരുതരാവസ്ഥയിലുള്ള നാലുപോരെ ഞായറാഴ്ച രാവിലെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. പ്രതികളായ രണ്ട് പേർക്കായി തെരച്ചിൽ ഊർജിതമാക്കിയെന്ന് പോലീസ് അറിയിച്ചു.