റൗ​ണ്ട​പ്പ് ക​ള​നാ​ശി​നി കേ​സ്; മൊ​ൺ​സാ​ന്‍റോ​യു​ടെ മാ​തൃ ക​മ്പ​നി​ക്കെ​തി​രേ കോ​ട​തി വി​ധി
Wednesday, March 26, 2025 7:17 AM IST
പി.പി. ചെ​റി​യാ​ൻ
ജോ​ർ​ജി​യ: റൗ​ണ്ട​പ്പ് ക​ള​നാ​ശി​നി കേ​സി​ൽ ജോ​ൺ ബാ​ൺ​സി​ന് 2.1 ബി​ല്യ​ൻ ഡോ​ള​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ മൊ​ൺ​സാ​ന്‍റോ ക​മ്പ​നി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട് ജോ​ർ​ജി​യ ജൂ​റി. ത​ന്‍റെ കാ​ൻ​സ​റി​ന് കാ​ര​ണം ക​മ്പ​നി​യു​ടെ റൗ​ണ്ട​പ്പ് ക​ള​നാ​ശി​നി​യാ​യി​രു​ന്നു എ​ന്നാ​ണ് കേ​സ്.

മൊ​ൺ​സാ​ന്‍റോ​യു​ടെ മാ​തൃ ക​മ്പ​നി​യാ​യ ബേ​യ​ർ റൗ​ണ്ട​പ്പ് ക​ള​നാ​ശി​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൊ​ൺ​സാ​ന്‍റോ ദീ​ർ​ഘ​കാ​ല​മാ​യി നേ​രി​ടു​ന്ന കോ​ട​തി പോ​രാ​ട്ട​ങ്ങ​ളി​ലെ ഏ​റ്റ​വും പു​തി​യ വി​ധി​യാ​ണി​ത്.


2021ലാ​ണ് ജോ​ൺ മൊ​ൺ​സാ​ന്‍റോ​യ്ക്കെ​തി​രേ കേ​സ് കൊ​ടു​ക്കു​ന്ന​ത്. അ​തേ​സ​മ​യം വി​ധി​ക്കെ​തി​രേ അ​പ്പീ​ൽ ന​ൽ​കാ​നാ​ണ് ക​മ്പ​നി​യു​ടെ തീ​രു​മാ​നം.