മ​ല​യാ​ളി മു​സ്‌​ലിം​സ് ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ണ്‍ സ​മൂ​ഹ നോ​മ്പു​തു​റ സം​ഘ​ടി​പ്പി​ച്ചു
Monday, March 31, 2025 4:45 PM IST
അ​ജി കോ​ട്ട​യി​ൽ
ഹൂ​സ്റ്റ​ണ്‍: മ​ല​യാ​ളി മു​സ്‌​ലിം​സ് ഓ​ഫ് ഗ്രേ​റ്റ​ര്‍ ഹൂ​സ്റ്റ​ണ്‍ (എം​എം​ജി​എ​ച്ച്) സം​ഘ​ടി​പ്പി​ച്ച സ​മൂ​ഹ നോ​മ്പു​തു​റ വ​ന്‍ വി​ജ​യ​മാ​യി. വി​വി​ധ മ​ത​വി​ശ്വാ​സ​ങ്ങ​ളി​ലു​ള്ള നി​ര​വ​ധി വ്യ​ക്തി​ത്വ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് റി​ജാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും മ​റ്റു ക​മ്മി​റ്റി​യം​ഗ​ങ്ങ​ളു​ടെ​യും വോ​ള​ണ്ടി​യ​ർ​മാ​രു​ടെ​യും സ​ഹ​ക​ര​ണം കൊ​ണ്ടും നോ​മ്പു​തു​റ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ച്ചു.

വി​വി​ധ മ​ത​വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്ത നോ​മ്പു​തു​റ​യി​ല്‍ മ​ത​സൗ​ഹാ​ർ​ദം, സ​മാ​ധാ​നം, സ​ഹി​ഷ്ണു​ത, സ​ർ​വ​മ​ത ഐ​ക്യം എ​ന്നി​വ​യു​ടെ സ​ന്ദേ​ശം പ​ങ്കു​വ​യ്ക്കു​ക​യും വി​വി​ധ മ​ത​വി​ശ്വാ​സ​ങ്ങ​ളി​ലു​ള്ള വ്യ​ക്തി​ത്വ​ങ്ങ​ൾ ഒ​രു​മി​ച്ചു ഈ ​സ​ന്ദേ​ശം അ​റി​യി​ക്കു​ക​യും ചെ​യ്തു.









സം​ഗ​മ​ത്തി​ൽ ഐ​എ​സ്ജി​എ​ച്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്രാ​ൻ ഗാ​സി, ഹൂ​സ്റ്റ​ണ്‍ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര പ്ര​സി​ഡ​ന്‍റ് ഡോ. ​സു​ബി​ൻ ബാ​ല​കൃ​ഷ്ണ​ൻ, എ​ക്യു​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ കൗ​ൺ​സി​ല്‍ പ്ര​സി​ഡ​ന്‍റ്, സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് & സെ​ന്‍റ് പോ​ൾ​സ് ച​ർ​ച്ച് വി​കാ​രി ഫാ. ​ഡോ. ഐ​സ​ക് ബി. ​പ്ര​കാ​ശ്,


ച​ർ​ച്ച് ഓ​ഫ് ലാ​റ്റ​ർ ഡേ ​സെ​യി​ന്‍റ്സി​ന്‍റെ ഹൈ ​കൗ​ൺ​സി​ൽ അം​ഗം ഡൗ​ഗ് ബ്രൗ​ൺ, മി​ഷ​ന​റി ച​ർ​ച്ച് ഓ​ഫ് ഹൂ​സ്റ്റ​ണ്‍ പാ​സ്റ്റ​ർ വി​ൽ മ​ക്‌​കോ​ർ​ഡ്, ഇ​സ്‌​ലാ​മി​ക പ​ണ്ഡി​ത​നും ഐ​ടി പ്ര​ഫ​ഷ​ണ​ലു​മാ​യ സ​ൽ​മാ​ൻ ഗാ​നി, ഫോ​മ പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ൽ, ഫൊ​ക്കാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ബ്ര​ഹാം ഈ​പ്പ​ൻ, മി​സോ​റി സി​റ്റി മേ​യ​ർ റോ​ബി​ൻ ഇ​ല​ക്കാ​ട്ട്, മി​സോ​റി സി​റ്റി ജ​ഡ്ജ് സു​രേ​ന്ദ്ര​ൻ കെ. ​പ​ട്ടേ​ൽ,

ഫോ​ർ​ട്ട് ബെ​ൻ​ഡ് കൗ​ണ്ടി ജ​ഡ്ജ് കെ.​പി. ജോ​ർ​ജ്, മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ പ്ര​സി​ഡ​ന്‍റ് ജോ​സ് കെ. ​ജോ​ൺ, ട്ര​ഷ​റ​ര്‍ സു​ജി​ത് ചാ​ക്കോ, എ​സ്എ​ൻ​ഡി​പി യോ​ഗം ഹൂ​സ്റ്റ​ൺ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. അ​നി​യ​ൻ ത​യ്യി​ൽ, മ​ല​യാ​ളി എ​ൻ​ജി​നി​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ ഹൂ​സ്റ്റ​ൺ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് അ​നി​രു​ദ്ധ​ൻ എ​ന്നി​വ​രും മ​റ്റു പ്ര​മു​ഖ​രും മ​ല​യാ​ളി മു​സ്‌​ലിം ക​മ്യൂ​ണി​റ്റി അം​ഗ​ങ്ങ​ളും അ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ളും പ​ങ്കെ​ടു​ത്തു.

വി​വി​ധ മ​ത, സം​സ്കാ​ര​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​വ​ർ ഒ​രു​മി​ച്ച് ഐ​ക്യ​ത്തോ​ടെ നോ​മ്പു​തു​റ ആ​ഘോ​ഷി​ച്ച​ത് സ്നേ​ഹ​ത്തി​ന്‍റെ​യും സൗ​ഹാ​ർ​ദ​ത്തി​ന്‍റെ​യും സ​ന്ദേ​ശ​മാ​യി. പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ന​ന്ദി അ​റി​യി​ക്കു​ക​യും ഇ​ത്ത​ര​ത്തി​ലു​ള്ള സ​മ്മേ​ള​ന​ങ്ങ​ൾ വ​രും വ​ർ​ഷ​ങ്ങ​ളി​ലും തു​ട​രു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.