ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ ഇഫ്താർ വിരുന്നൊരുക്കി. അമേരിക്കൻ മുസ്ലിം ജനത തനിക്ക് നൽകിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു.
പശ്ചിമേഷ്യയിൽ ശാശ്വത സമാധാനത്തിനായി യുഎസ് നിരന്തര നയതന്ത്ര ശ്രമങ്ങൾ നടത്തിവരികയാണെന്നും അദ്ദേഹം അറിയിച്ചു.
മേഖലയിലെ സമാധാന അന്തരീക്ഷത്തിനായി ഇസ്രയേലും അറബ് രാജ്യങ്ങളും തമ്മിലുള്ള സുപ്രധാന ഉടമ്പടി തന്റെ ആദ്യ ഭരണകാലത്തു സാധ്യമാക്കിയതും ട്രംപ് കൂട്ടിച്ചേർത്തു.