വൈ​ഫൈ ഓ​ഫാ​ക്കി​യ​തി​ന് അ​മ്മ​യെ കൊ​ല്ലാ​ൻ ശ്ര​മം; മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ൾ അ​റ​സ്റ്റി​ൽ
Wednesday, March 26, 2025 5:14 PM IST
പി.​പി. ചെ​റി​യാ​ൻ
ടെ​ക്സ​സ്: ഹൂ​സ്റ്റ​ണി​ൽ വീ​ട്ടി​ലെ വൈ​ഫൈ ഓ​ഫാ​ക്കി​യ​തി​ന് അ​മ്മ​യെ കൊ​ല്ലാ​ൻ ശ്ര​മി​ച്ച കൗ​മാ​ര​ക്കാ​രാ​യ മൂ​ന്ന് പെ​ൺ​ക്കു​ട്ടി​ക​ൾ അ​റ​സ്റ്റി​ൽ. ബാ​ർ​ക്കേ​ഴ്‌​സ് ക്രോ​സിം​ഗ് അ​വ​ന്യൂ​വി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

14, 15, 16 വ​യ​സ് പ്രാ​യ​മു​ള്ള പെ​ൺ​കു​ട്ടി​ക​ൾ അ​ടു​ക്ക​ള​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ക​ത്തി​ക​ളു​മാ​യി അ​മ്മ​യെ വീ​ടി​നു​ള്ളി​ലൂ​ടെ​യും തെ​രു​വി​ലൂ​ടെ​യും ഓ​ടി​ച്ചി​ട്ടു കു​ത്താ​ൻ ശ്ര​മി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.


കൗ​മാ​ര​ക്കാ​രി​ൽ ഒ​രാ​ൾ അ​മ്മ​യെ ഇ​ഷ്‌​ടി​ക​കൊ​ണ്ട് അ​ടി​ച്ചു. സം​ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച മു​ത്ത​ശി​യെ​യും ഇ​ടി​ച്ചു വീ​ഴ്ത്തി. മാ​ര​കാ​യു​ധം ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണ​ത്തി​ന് ഇ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.