പെ​യ​ർ​ലാ​ൻ​ഡ് ലേ​ഡീ​സ് ഫോ​റം ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Friday, March 28, 2025 1:03 PM IST
ജീ​മോ​ൻ റാ​ന്നി
ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് പെ​യ​ർ​ലാ​ൻ​ഡ് ലേ​ഡീ​സ് ഫോ​റം സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​ന്പ് വ​ൻ വി​ജ​യ​മാ​യി. ഫാ. ​വ​ർ​ഗീ​സ്‌ ജോ​ർ​ജ് കു​ന്ന​ത്തി​ന്‍റെ​യും ട്ര​സ്റ്റി​മാ​രു​ടെ​യും മേ​ൽ​നോ​ട്ട​ത്തി​ൽ പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30ന് ​തു​ട​ങ്ങി​യ ര​ക്ത​ദാ​നം ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു വ​രെ തു​ട​ർ​ന്നു.

സ്ത്രീ​ക​ളും യു​വ​ജ​ന​ങ്ങ​ളും അ​ട​ക്കം നി​ര​വ​ധി ആ​ളു​ക​ൾ ഈ ​യ​ജ്ഞ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. ര​ക്ത​ദാ​താ​ക്ക​ൾ​ക്കും വോ​ള​ന്‍റി​യേ​ഴ്‌​സി​നും വേ​ണ്ടി ലേ​ഡീ​സ് ഫോ​റം അം​ഗ​ങ്ങ​ൾ ത​ത്സ​മ​യം ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കി വി​ത​ര​ണ​വും ചെ​യ്തു.




പ​രി​പാ​ടി​ക​ൾ​ക്ക് ഫാ.​ബി​നീ​ഷ്, ലേ​ഡീ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് സി​ഞ്ചു ജേ​ക്ക​ബ്, വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഞ്ജു സെ​ബാ​സ്റ്റ്യ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സി​ൻ​സി അ​ജി, ജെ​ൻ​സി പോ​ൾ, സ്മി​താ മോ​ൻ​സി, സി​ജി ജോ​ൺ​സ​ൺ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഐ​പി​സി​എ​ൻ​എ സെ​ക്ര​ട്ട​റി മോ​ട്ടി മാ​ത്യു അ​റി​യി​ച്ച​താ​ണി​ത്‌.