മാ​ർ മാ​ക്കീ​ൽ ബാ​സ്‌​ക്ക​റ്റ്‌​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ശനി‌‌യാഴ്ച
Thursday, March 27, 2025 11:19 AM IST
സി​ജോ​യ് പ​റ​പ്പ​ള്ളി​ൽ
ഫ്ലോ​റി​ഡ: ടാ​മ്പ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യാ ക​ത്തോ​ലി​ക്കാ ഫൊ​റോ​ന പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന 11-ാമ​ത് മാ​ർ മാ​ക്കീ​ൽ ബാ​സ്‌​ക്ക​റ്റ്‌​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.

പു​തി​യ​താ​യി നി​ർ​മി​ച്ച ആ​ധു​നി​ക കോ​ർ​ട്ട​ട​ക്കം എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ന്പത് മു​ത​ൽ ടൂ​ർ​ണ​മെ​ന്‍റ് ആ​രം​ഭി​ക്കും.

ഫ്ലോ​റി​ഡ സം​സ്ഥാ​ന​ത്തെ വി​വി​ധ മ​ല​യാ​ളി ക്രൈ​സ്‌​ത​വ ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നാ​യി മി​ഡി​ൽ സ്‌​കൂ​ൾ, ഹൈ​സ്‌​കൂ​ൾ, കോ​ള​ജ്‌ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി നി​ര​വ​ധി ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും. വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ക്കും.


കോ​ട്ട​യം ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ അ​തി​രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​നും പി​ന്നീ​ട് ദൈ​വ​ദാ​സ​നു​മാ​യി ഉ​യ​ർ​ത്ത​പ്പെ​ട്ട ബി​ഷ​പ് മാ​ർ മാ​ത്യു മാ​ക്കീ​ലി​ന്‍റെ സ്മ​ര​ണാ​ർ​ഥ​മാ​ണ് ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​മാ​യി ഈ ​ടൂ​ർ​ണ​മെന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.