പ്ര​ഫ. കെ.​എ​സ്. ആ​ന്‍റ​ണി​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഷി​ക്കാ​ഗോ പൗ​രാ​വ​ലി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി
Friday, March 28, 2025 2:24 PM IST
ജോ​ഷി വ​ള്ളി​ക്ക​ളം
ഷി​ക്കാ​ഗോ: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ആ​ദ്യ​മ​ല​യാ​ളി സം​ഘ​ട​ന​യാ​യ ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. കെ.​എ​സ്. ആ​ന്‍റ​ണി​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഷി​ക്കാ​ഗോ പൗ​രാ​വ​ലി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ച​ങ്ങ​നാ​ശേ​രി നി​വാ​സി​യാ​യി​രു​ന്ന പ്ര​ഫ. കെ.​എ​സ്. ആ​ന്‍റ​ണി കേ​ര​ള​ത്തി​ലെ പ്ര​മു​ഖ കോ​ള​ജാ​യ സെ​ന്‍റ് ബ​ർ​ക്കു​മാ​ൻ​സ് കോ​ളേ​ജി​ൽ നി​ന്നും 1952 കാ​ല​ഘ​ട്ട​ത്തി​ൽ ഫി​സി​ക്‌​സി​ൽ ഡി​ഗ്രി പൂ​ർ​ത്തീ​ക​രി​ച്ച​തി​നു ശേ​ഷം ബീ​ഹാ​ർ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ നി​ന്നും മാ​സ്റ്റേ​ഴ്‌​സും ക​ര​സ്ഥ​മാ​ക്കി.

1957-61 കാ​ല​ഘ​ട്ട​ത്തി​ൽ ച​ങ്ങ​നാ​ശ്ശേ​രി സെ​ന്‍റ് ബ​ർ​ക്കു​മാ​ൻ​സ് കോ​ളേ​ജി​ൽ ഫി​സി​ക്‌​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ൽ അ​ധ്യാ​പ​ക​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു. 1962ൽ ​അ​മേ​രി​ക്ക​യി​ലെ ഷി​ക്കാ​ഗോ​യി​ൽ കു​ടി​യേ​റു​ക​യും 1967ൽ ​ഡി​വോ​ൾ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ നി​ന്നും ഫി​സി​ക്‌​സി​ൽ മാ​സ്റ്റേ​ഴ്‌​സ് എ​ടു​ക്കു​ക​യു​ണ്ടാ​യി.

കോ​ള​ജ് ഓ​ഫ് ഇ​ല്ലി​നോ​യി​സി​ൽ ഫാ​ർ​മ​സി​യി​ൽ അ​ധ്യാ​പ​ക​നാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ എ​ൻ​ജി​നി​യ​റിം​ഗ് പ​ഠ​ന​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് "സോ​യി​ൽ ടെ​സ്റ്റ്' ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ലും ജോ​ലി ചെ​യ്തി​ട്ടു​ണ്ട്.

1994ൽ ​ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സോ​യി​ൽ ടെ​സ്റ്റ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ൽ നി​ന്നും റി​സേ​ർ​ച്ച് ഡ​യ​റ​ക്ട​റാ​യി റി​ട്ട​യ​ർ ചെ​യ്യു​ക​യു​ണ്ടാ​യി. ഇ​ല്ലി​നോ​യി​സ് യൂ​ണി​വേ​ഴ്‌​സി​റ്റി ഇ​ൻ ഷി​ക്കാ​ഗോ​യി​ൽ റി​ട്ട​യ​ർ​മെ​ന്‍റി​നു ശേ​ഷം നി​ര​വ​ധി വ​ർ​ഷ​ത്തോ​ളം പ്ര​ഫ​സ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ദ്യ പ്ര​സി​ഡ​ന്‍റാ​യി 1972ൽ ​തെ​ര​ഞ്ഞെ​ടു​പ്പെ​ട്ട ശേ​ഷം 1978ൽ ​വീ​ണ്ടും പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യു​ണ്ടാ​യി. ഷി​ക്കാ​ഗോ​യി​ൽ ക്രി​സ്ത്യ​ൻ സ​മൂ​ഹ​ത്തി​ന് "കേ​ര​ള കാ​ത്ത​ലി​ക് ഫെ​ലോ​ഷി​പ്പ്' എ​ന്ന സം​ഘ​ട​ന രൂ​പീ​കൃ​ത​മാ​യ​പ്പോ​ൾ ആ​ദ്യ ട്ര​ഷ​റ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.





പി​ന്നീ​ട് 1984ൽ ​സീ​റോ​മ​ല​ബാ​ർ രൂ​പീ​കൃ​ത​മാ​യ​പ്പോ​ൾ അ​തി​ന്‍റെ സെ​ക്ര​ട്ട​റി​യാ​യി നാ​ലു​വ​ർ​ഷ​ക്കാ​ലം സേ​വ​നം ചെ​യ്യു​ക​യു​ണ്ടാ​യി. 1988ൽ ​ഫൊ​ക്കാ​ന​യു​ടെ ക​ൺ​വ​ൻ​ഷ​ൻ ഷി​ക്കാ​ഗോ​യി​ൽ വ​ച്ചു ന​ട​ന്ന​പ്പോ​ൾ ഫൊ​ക്കാ​ന​യു​ടെ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റെ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

"ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ൻ​ഡ്യ​ൻ അ​സോ​സി​യേ​ഷ​ൻ (എ​ഫ്ഐ​എ) ഡ​യ​റ​ക്ട​റം​ഗ​മാ​യും മ​ല​യാ​ളി എ​ൻ​ജി​നി​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ ഇ​ൻ നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ 1995ൽ ​പ്ര​സി​ഡ​ന്‍റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

എ​സ്ബി അ​സം​പ്ഷ​ൻ അ​ലും​മ്‌​നി രൂ​പീ​ക​രി​ക്കു​ന്ന​തി​ന് ആ​ദ്യ​മാ​യി തു​ട​ക്ക​മി​ട്ട​തും പ്ര​ഫ. കെ.​എ​സ്. ആ​ന്‍റ​ണി​യാ​യി​രു​ന്നു. സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക, രാ​ഷ്ട്രീ​യ, വി​ദ്യാ​ഭ്യാ​സ മ​ണ്ഡ​ല​ങ്ങ​ളി​ൽ പ്ര​ഫ. കെ.​എ​സ്. ആ​ന്‍റ​ണി​യു​ടെ സം​ഭാ​വ​ന ഒ​രി​ക്ക​ലും വി​സ്മ​രി​ക്കാ​നാ​വാ​ത്ത​താ​ണ്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ കു​ഞ്ഞ​മ്മ, മ​ക്ക​ൾ: മൈ​ക്കി​ൾ, സോ​ഫി, സോ​ജ എ​ന്നി​വ​രാ​ണ്. പ്ര​ഫ. കെ.​എ​സ്. ആ​ന്‍റ​ണി​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഷി​ക്കാ​ഗോ പൗ​രാ​വ​ലി​ക്കു​വേ​ണ്ടി ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് സെ​ന്‍റ് ബെ​ർ​ക്കു​മാ​ൻ​സ് കോ​ജ് മു​ൻ ചെ​യ​ർ​മാ​ൻ, എം​എം​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ്, എ​സ്ബി അ​സം​പ്ഷ​ൻ അ​ലും​മി​നി മു​ൻ ജോ. ​ട്ര​ഷ​റ​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള ജോ​ഷി വ​ള്ളി​ക്ക​ളം അ​നു​ശോ​ച​നം അ​റി​യി​ക്കു​ക​യു​ണ്ടാ​യി.

Visitation: 27 March 2025 (Thursday) 4 pm - 8pm at Friedrich Jones Funeral home & Cremation Services, 44 S.Mill St, Naperville, IL 60540Funeral: 28 March 2025 (Friday) 9.30 am - 10.30am (Visitation) Mass - 10.30am Holy Spirit Catholic church, 2003 Hassert Blvd, Naperville, IL 60564Interment: Saints peter & Paul Cemetry, Mapervill.