ബാ​ബു വ​ർ​ഗീ​സി​നെ ആ​ദ​രി​ച്ച് ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ്
Wednesday, March 26, 2025 6:16 AM IST
പി.പി. ചെ​റി​യാ​ൻ
ഡാ​ള​സ്: സ്വ​ത​ന്ത്ര​മാ​യി ക്രി​സ്തീ​യ വി​ശ്വാ​സം എ​ല്ലാ​വ​രി​ലേ​ക്കും എ​ത്തി​ക്കു​വാ​നാ​യി ജീ​വി​തം ഒ​ഴി​ഞ്ഞു​വ​ച്ച ബാ​ബു വ​ർ​ഗീ​സ് വ​ർ​ത്ത​മാ​ന കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​പ്പോ​സ്തോ​ല​നാ​ണെ​ന്ന് ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് (ഐ​പി​സി​എ​ൻ​ടി) പ്ര​സി​ഡ​ന്‍റ് സ​ണ്ണി മാ​ളി​യേ​ക്ക​ൽ.

മാ​ർ​ച്ച് 20 വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം മ​സ്ക​റ്റി​ലെ ഓ​ൾ സ്റ്റേ​റ്റ് ഇ​ൻ​ഷു​റ​ൻ​സ് ഓ​ഫി​സ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ഐ​പി​സി​എ​ൻ​ടി ന​ൽ​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു സ​ണ്ണി മാ​ളി​യേ​ക്ക​ൽ.

ഞാ​നൊ​രു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യി അ​റി​യ​പ്പെ​ടാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് ലോ​ക​ത്തി​ന്‍റെ വി​വി​ധ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് അ​വി​ടെ ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നും പ​ല ഭാ​ഷ​ക​ളി​ലാ​യി 29 ല​ധി​കം പു​സ്ത​ക​ങ്ങ​ൾ ര​ചി​ക്കു​ക​യും ചെ​യ്ത ബാ​ബു വ​ർ​ഗീ​സ് മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.


ബാ​ബു വ​ർ​ഗീ​സി​നെ നേ​രി​ൽ കാ​ണു​ന്ന​തി​നും സം​സാ​രി​ക്കു​വാ​നും സം​വ​ദി​ക്കു​വാ​നും സാ​ധി​ച്ച​ത് വ​ള​രെ വി​ജ്ഞാ​ന​പ്ര​ദ​മാ​യി​രു​ന്നു എ​ന്ന് ഐ​പി​സി​എ​ൻ​ടി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഐ​പി​സി​എ​ൻ​ടി വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ജു വി. ​ജോ​ർ​ജ് ന​ന്ദി പ​റ​ഞ്ഞു.