ക്രി​സ്മ​സ് സം​ഗീ​ത പ​രി​പാ​ടി "ഹെ​വ​ൻ​ലി ട്രം​പ​റ്റ്' സം​ഘ​ടി​പ്പി​ച്ചു
Thursday, December 12, 2024 3:29 PM IST
ഷാ​ജി രാ​മ​പു​രം
ന്യൂ​യോ​ർ​ക്ക്: മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഹെ​വ​ൻ​ലി ട്രം​പ​റ്റ് എ​ന്ന ക്രി​സ്മ​സ് സം​ഗീ​ത പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി. സ​മാ​ധാ​ന​വും സ്നേ​ഹ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന കൂ​ടി​വ​ര​വു​ക​ളാ​യി​രി​ക്ക​ണം ക്രി​സ്മ​സ് നാ​ളു​ക​ളി​ൽ ഉ​ണ്ടാ​കേ​ണ്ട​തെ​ന്ന് ഹെ​വ​ൻ​ലി ട്രം​പ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വേ​ൾ​ഡ് കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗം കൂ​ടി​യാ​ണ് അ​ദ്ദേ​ഹം. മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ ബി​ഷ​പ് ഡോ. ​ഡോ. ഫി​ലി​പ്പോ​സ് മാ​ർ സ്‌​തേ​ഫാ​നോ​സ് മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി. ന്യൂ​യോ​ർ​ക്ക് സീ​റോ​മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ എ​പ്പാ​ർ​ക്കി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ഭ​ദ്രാ​സ​ന​ത്തി​ന്‍റെ നോ​ർ​ത്ത് ഈ​സ്റ്റ് റീ​ജ​ന​ൽ ആ​ക്ടി​വി​റ്റി ക​മ്മി​റ്റി​യും (നോ​ർ​ത്ത് ഈ​സ്റ്റ് ആ​ർ​എ​സി), സ​ഭ​യു​ടെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് സേ​ക്ര​ഡ് മ്യൂ​സി​ക് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സും (ഡി​എ​സ്എം​സി) ചേ​ർ​ന്നാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.




ഡി​എ​സ്എം​സി മു​ൻ ഡ​യ​റ​ക്ട​റും ബോ​സ്റ്റ​ൺ ഇ​ട​വ​ക വി​കാ​രി​യു​മാ​യ റ​വ. ആ​ശി​ഷ് തോ​മ​സ് ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗാ​യ​ക​സം​ഘം എ​ല്ലാ​വ​രു​ടെ​യും പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി. തു​ട​ർ​വ​ർ​ഷ​ങ്ങ​ളി​ൽ ഹെ​വ​ൻ​ലി ട്രം​പ​റ്റ് എ​ന്ന ഈ ​ക്രി​സ്മ​സ് സം​ഗീ​ത പ​രി​പാ​ടി ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ബി​ഷ​പ് ഡോ. ​ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ​രി​പാ​ടി​യി​ൽ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. ജോ​ർ​ജ് എ​ബ്ര​ഹാം സ്വാ​ഗ​ത​വും നോ​ർ​ത്ത് വെ​സ്റ്റ് ആ​ർ​എ​സി സെ​ക്ര​ട്ട​റി തോ​മ​സ് ജേ​ക്ക​ബ് ന​ന്ദി​യും പ​റ​ഞ്ഞു.