റോ​ക്‌ലാ​ൻ​ഡ് കൗ​ണ്ടി​യി​ലെ ആ​ദ്യ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ കൂ​ദാ​ശ ശനിയാഴ്ച
Friday, December 6, 2024 7:29 AM IST
പി.പി. ചെ​റി​യാ​ൻ
ന്യൂ​യോ​ർ​ക്ക്: റോ​ക്‌ലാ​ൻ​ഡ് കൗ​ണ്ടി​യി​ലെ ആ​ദ്യ മാ​ർ​ത്തോ​മ്മാ ​ഇ​ട​വകയാ​യ സെന്‍റ് ജെ​യിം​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് പു​തു​താ​യി​ പേ​ർ​ൽ റി​വ​റി​ൽ (253 Ehrhardt Rd, Pearl River) വാ​ങ്ങി ന​വീ​ക​രി​ച്ച ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശ ശനിയാഴ്ച രാ​വി​ലെ 9.30 നു ​ന​ട​ത്ത​പ്പെ​ടും.

മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ ​പ​ര​മാ​ധ്യ​ക്ഷ​ൻ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ ​മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ അ​നു​ഗ്ര​ഹാ​ശി​​സു​ക​ളോ​ടു കൂ​ടി​ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​എ​ബ്ര​ഹാം മാ​ർ​പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ കൂ​ദാ​ശ ക​ർ​മം നി​ർ​വ​ഹി​ക്കും.

തു​ട​ർ​ന്ന് 11 മ​ണി​ക്ക് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ ഉ​ൽ​ഘാ​ട​നം ചെ​യ്യും. മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്​സ് സ​ഭ​യു​ടെ അ​ഭി​വ​ന്ദ്യ സ​ഖ​റി​യാ മാ​ർ​നി​ക്കോ​ളോ​വോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം​ ന​ട​ത്തും.

സ​മ്മേ​ള​ന​ത്തി​ൽ കോ​ൺഗ്ര​​സ്മെ​ൻ ഹോ​ണ. മൈ​ക്ക്ലൗ​ലേ​ർ, ഓ​റ​ഞ്ച് ടൗ​ൺ സൂ​പ്പ​ർ​വൈ​സ​ർ തെ​രേ​സ കെ​ന്നി, ക്ലാ​ർ​ക്സ്ടൌ​ൺ സൂ​പ്പ​ർ​വൈ​സ​ർ ജോ​ർ​ജ് ഹോ​ഹ്മാ​ൻ, കേ​ര​ള​കൌ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ന്യൂ ​യോ​ർ​ക്ക് സോ​ൺ പ്ര​സി​ഡ​ന്റ്വെ​രി റെ​വ. ഗീ​വ​ര്ഗീ​സ് ച​ട്ട​ത്തി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, സ​ഭ​യു​ടെ ഭ​ദ്രാ​സ​ന സെ​ക്ര​റി റെ​വ. ജോ​ർ​ജ് എ​ബ്ര​ഹാം​എ​ന്നി​വ​ർ ആ​ശം​സ​ക​ള​റി​യി​ക്കും.

ദേ​വാ​ല​യ കൂ​ദാ​ശ​യോ​ട​നു​ബ​ന്ധി​ച്ചു ഇ​ട​വ​ക നി​ർ​മി​ച്ചു​ന​ൽ​കു​ന്ന ഭ​വ​ന​ത്തി​ന്‍റെ രൂ​പ​രേ​ഖ സ​മ്മേ​ള​ന​ത്തി​ൽ​ അ​വ​ത​രി​പ്പി​ക്കും. ഭ​ദ്രാ​സ​ന​ത്തി​ലെ വി​വി​ധ റീ​ജ​ണി​ലു​ക​ളി​ലു​ള്ള ​പ​ട്ട​ക്കാ​രും, ഇ​ട​വ​ക ചു​മ​ത​ല​ക്കാ​രും, സ​ഭാ, ഭ​ദ്രാ​സ​ന​കൌ​ൺ​സി​ൽ അം​ഗം​ങ്ങ​ൾ, വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​ചു​മ​ത​ല​ക്കാ​രും, സ​മീ​പ ഇ​ട​വ​ക പ്ര​തി​നി​ധി​ക​ളും​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ക്കും.


ദേ​വാ​ല​യ കൂ​ദാ​ശ​യു​ടെ ത​ത്സ​മ​യ സം​പ്രേ​ഷ​ണം DSMC​മീ​ഡി​യ​യും, മാ​ർ​ത്തോ​മാ മീ​ഡി​യ​യും സം​യു​ക്ത​മാ​യി​നി​ർ​വ​ഹി​ക്കും. സെ​ന്‍റ് ഇ​ട​വ​ക ഗാ​യ​ക സം​ഘം ശ്രു​തി മ​ധു​ര​മാ​യ​ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും.

കൂ​ദാ​ശ​യു​ടെ​യും, പൊ​തു സ​മ്മേ​ള​ന​ത്തി​ന്‍റെയും സു​ഗ​മ​മാ​യ​ന​ട​ത്തി​പ്പി​നാ​യി ഇ​ട​വ​ക ചു​മ​ത​ല​ക്കാ​രാ​യ റവ. അ​ജി​ത്വ​ര്ഗീ​സ് (വി​കാ​രി/​പ്ര​സി​ഡ​ന്‍റ്) പി. ​എ. ചാ​ക്കോ (വൈ​സ്പ്ര​സി​ഡ​ന്‍റ്) ജോ​ൺ ജോ​ബ് (സെ​ക്ര​ട്ട​റി) ലി​നു എ​ബ്ര​ഹാം, സ്റ്റാ​ൻ​ലി വ​ർഗീ​സ് (ട്രെ​സ്ടി​മാ​ർ) ജി​ജി ടോം, ​ജോ​നാ​ഥ​ൻ​ജോ​ഷു​വ ( ലെ​യ്ലീ​ഡേ​ഴ്സ്) തോ​മ​സ് വ​ര്ഗീ​സ് (ബി​ൽ​ഡിം​ഗ്ക​മ്മി​റ്റി ക​ൺ​വീ​ന​ർ) എ​ന്നി​വ​രെ കൂ​ടാ​തെ ന​വി​ത ജോ​ൺ, മ​ർ​ലി​ൻ ടോം, ​ജി​ജോ ഉ​മ്മ​ൻ, ഏ​ലി​ക്കു​ട്ടി ഈ​പ്പ​ൻ, ശാ​മു​വേ​ൽ​ മാ​ത്യു എ​ന്നി​വ​ർ ക​ൺ​വീ​ന​ർ​മാ​രു​മാ​യി വി​വി​ധ ക​മ്മ​റ്റി​ക​ൾ​പ്രെ​വ​ർ​ത്തി​ക്കു​ന്നു.

പു​തി​യ ദേ​വാ​ല​യ​ത്തി​ലു​ള്ള ആ​ദ്യ വി​ശു​ദ്ധ കു​ർ​ബാ​ന ശുശ്രൂഷ ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒന്പതിന് ദേ​വാ​ല​യ​ത്തി​ൽന​ട​ത്ത​പ്പെ​ടും. അ​ന്നേ ദി​വ​സം 12 കു​ട്ടി​ക​ളു​ടെ ആ​ദ്യ​കു​ർ​ബാ​ന​യും ഇ​ട​വ​ക​യു​ടെ 34-ാമത് വാ​ർ​ഷി​ക​വും ന​ട​ത്ത​പ്പെ​ടും.

കൂ​ദാ​ശ​യി​ലേ​ക്കും പൊ​തു​സ​മ്മേ​ള​ന​ത്തി​ലേ​ക്കും തു​ട​ർ​ന്നു ന​ട​ക്കു​ന്ന ശുശ്രൂ​ഷ​ക​ളി​ലേ​ക്കും ഏ​വ​രു​ടെ​യും പ്രാ​ർ​ഥന​പൂ​ർ​ണ​മാ​യ സാ​ന്നി​ധ്യ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ​പ്ര​തീ​ക്ഷി​ക്കു​ന്നു .