കുരുവിള കുര്യൻ ന്യൂജഴ്‌സിയിൽ അന്തരിച്ചു
Friday, December 6, 2024 7:44 AM IST
പി.പി. ചെറിയാൻ
ന്യൂ​ജേ​ഴ്സി : തി​രു​വ​ൻ​വ​ണ്ടൂ​രി​ലെ തൈ​ക്കു​റു​ഞ്ഞി​യി​ൽ കു​ടും​ബാം​ഗം കുരുവിള കുര്യൻ (തങ്കച്ചൻ-77) ന്യൂജഴ്‌സിയിൽ അന്തരിച്ചു. ​തൈ​ക്കു​റു​ഞ്ഞി​യി​ൽ ഇ​ടി​ക്കു​ള കു​രു​വി​ള​യു​ടെ​യും സാ​റാ​മ്മ കു​രു​വി​ള​യു​ടെ​യും മ​ക​നാ​ണ് പരേതൻ.

അ​മേ​രി​ക്ക​യി​ലേ​ക്ക് ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ കു​ടി​യേ​റി​യ ത​ങ്ക​ച്ച​ൻ സം​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ത്തും , ഫൊ​ക്കാ​ന​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു. ന്യൂ​ജേ​ഴ്സി ഇ​മ്മാ​നു​വേ​ൽ ച​ർ​ച്ച ഓ​ഫ് ഗോ​ഡ് അം​ഗ​മാ​ണ്.

ഭാ​ര്യ: ഏ​ലി​യാ​മ്മ. മ​ക്ക​ൾ: ബി​നു​ വി. കു​ര്യ​ൻ, ഐ​വ് ഫ്രാ​ൻ​സി​സ്, ഹ​നു കു​ര്യ​ൻ. മരുമക്കൾ: സൂ​സ​ൻ കു​ര്യ​ൻ, ലി​യോ​നാ​ർ​ഡ് ഫ്രാ​ൻ​സി​സ്, ഐ​റി​ൻ കു​ര്യ​ൻ. കൊ​ച്ചു​മ​ക്ക​ൾ :ബ്രൈ​സ്, ആ​ലി​യ,സാ​റ, സാ​ര്യ, എ​സ്ര, മീ​ഖ.​ഏ​ലി​യാ, ജോ​നാ, യെ​ശ​യ്യാ, ജോ​ഷ്വ.


പൊ​തുദർശ​നം ഞാ‌യറാഴ്ച വൈകുന്നേരം അഞ്ച് മു​ത​ൽ ഒന്പത് വ​രെ ജി. ​തോ​മ​സ് ജെൻ റെെൽ ഫ്യൂ​ണ​റ​ൽ സ​ർ​വീ​സ​സ് 397 യൂ​ണി​യ​ൻ സ്ട്രീ​റ്റ് ഹാ​ക്ക​ൻ​സാ​ക്ക്, NJ 07601ൽ.

സം​സ്കാ​ര ശു​ശ്രൂ​ഷ തിങ്കളാഴ്ച രാവിലെ 10 മു​ത​ൽ 11 വ​രെ ജി. ​തോ​മ​സ് ജെൻ റെെൽ ഫ്യൂ​ണ​റ​ൽ സ​ർ​വീ​സ​സിൽ. തു​ട​ർ​ന്നു സം​സ്കാ​രം ജോ​ർ​ജ് വാ​ഷിം​ഗ്ട​ൺ മെ​മ്മോ​റി​യ​ൽ പാ​ർ​ക്കിൽ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു:​ ബി​നു വി. ​കു​ര്യ​ൻ - 973 800 0390.