കൊ​ച്ചി​യി​ൽ പൊ​തു​ജ​ന​ത്തി​നാ​യി അ​മേ​രി​ക്ക​ൻ കോ​ർ​ണ​ർ തു​റ​ന്നു
Thursday, December 5, 2024 7:46 AM IST
ക​ള​മ​ശേ​രി: സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ "​അ​മേ​രി​ക്ക​ൻ കോ​ർ​ണ​ർ’ കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ തു​റ​ന്നു. കു​സാ​റ്റും ചെ​ന്നൈ​യി​ലെ യു​എ​സ് കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ലും സം​യു​ക്ത​മാ​യി ആ​രം​ഭി​ച്ച അ​മേ​രി​ക്ക​ൻ കോ​ർ​ണ​ർ യു​എ​സ് കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ പ​ബ്ലി​ക് അ​ഫ​യേ​ഴ്സ് ഓ​ഫി​സ​ർ ജീ​ൻ ബ്രി​ഗ​ന്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.​

വൈ​സ്ചാ​ൻ​സ​ല​ർ ഡോ.​എം.​ജു​നൈ​ദ് ബു​ഷി​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​എ​സ് കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ ചെ​ന്നൈ അ​മേ​രി​ക്ക​ൻ സെ​ന്‍ററിന്‍റെ ഡ​യ​റ​ക്ട​ർ സീ​മ മ​സോ​ട്ട്, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ മെം​ബ​ർ സെ​ക്ര​ട്ട​റി ഡോ ​രാ​ജ​ൻ വ​ർ​ഗീ​സ്, ര​ജി​സ്ട്രാ​ർ എ.​യു.​അ​രു​ൺ, കു​സാ​റ്റ് മു​ൻ വൈ​സ്ചാ​ൻ​സ​ല​ർ ഡോ.​പി. ജി.​ശ​ങ്ക​ര​ൻ, സി​ൻ​ഡി​ക്ക​റ്റ് അം​ഗം ഡോ.​എ​സ്.​എം.​സു​നോ​ജ്, ഇ​ന്റേ​ണ​ൽ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് സെ​ൽ ഡ​യ​റ​ക്ട​ർ ഡോ ​സാം തോ​മ​സ്, ഇ​ന്റ​ർ​നാ​ഷ​ന​ൽ റി​ലേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ഡോ.​ഹ​രീ​ഷ് എ​ൻ.​രാ​മ​നാ​ഥ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

130 രാ​ജ്യ​ങ്ങ​ളി​ലാ​യി 600ല​ധി​കം സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന ആ​ഗോ​ള ശൃം​ഖ​ല​യു​ടെ ഭാ​ഗ​മാ​ണ് അ​മേ​രി​ക്ക​ൻ കോ​ർ​ണ​റു​ക​ൾ. ഇ​ന്ത്യ​യി​ലെ മൂ​ന്നാ​മ​ത്തെ സെ​ന്‍ററാ​ണ് കു​സാ​റ്റി​ലേ​ത്. അ​മേ​രി​ക്ക​ൻ സാ​മ്പ​ത്തി​ക പി​ന്തു​ണ​യോ​ടെ സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​വി​ധാ​ന​മാ​യ അ​മേ​രി​ക്ക​ൻ കോ​ർ​ണ​റു​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വി​വി​ധ ത​ര​ത്തി​ലു​ള്ള സ​ഹാ​യ​വും പ​രി​ശീ​ല​ന​വും പി​ന്തു​ണ​യും ന​ൽ​കു​ന്നു.


ഇ​ത് സം​യു​ക്ത പ​ദ്ധ​തി​ക​ൾ​ക്കു​ള്ള ഉ​യ​ർ​ന്ന ഫ​ണ്ടി​ങ്, സ്റ്റാ​ഫി​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​രി​ശീ​ല​ന അ​വ​സ​ര​ങ്ങ​ൾ, വി​പു​ല​മാ​യ ഡി​ജി​റ്റ​ൽ വി​ഭ​വ​ങ്ങ​ളി​ൽ സൗ​ജ​ന്യ​പ്ര​വേ​ശ​നം, യു​എ​സ്എ​യി​ലെ പൊ​തു, സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യി പ​ങ്കാ​ളി​ത്ത​ങ്ങ​ൾ തു​ട​ങ്ങി​യ​വ ല​ഭ്യ​മാ​ക്കും.​

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ക്കാ​ദ​മി​ക, ഗ​വേ​ഷ​ണ അ​ന്ത​രീ​ക്ഷ​ത്തെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യും സാ​ങ്കേ​തി​ക​വി​ദ്യ, ന​വീ​ക​ര​ണം, പൊ​തു പ​ങ്കാ​ളി​ത്തം എ​ന്നി​വ സം​യോ​ജി​പ്പി​ച്ച് സം​വാ​ദ​ത്തി​നും പ​ഠ​ന​ത്തി​നും സാം​സ്കാ​രി​ക സ​ഹ​ക​ര​ണ​ത്തി​നു​മു​ള്ള സ​ജീ​വ​മാ​യ ഒ​രു ഇ​ടം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യും. ‌

കു​സാ​റ്റി​നു രാ​ജ്യാ​ന്ത​ര ബ​ന്ധ​ങ്ങ​ൾ ശ​ക്ത​മാ​ക്കാ​നും ആ​ഗോ​ള പ​ങ്കാ​ളി​ത്ത​ങ്ങ​ൾ​ക്കും പ​ര​സ്പ​ര ധാ​ര​ണ​ക​ൾ​ക്കും സ​ഹാ​യ​ക​മാ​യ മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​നും അ​മേ​രി​ക്ക​ൻ കോ​ർ​ണ​ർ സ​ഹാ​യ​ക​മാ​കും.∙ പ്ര​വ​ർ​ത്ത​നം ദി​വ​സ​വും രാ​വി​ലെ 10 മു​ത​ൽ​ ക​ള​മ​ശേ​രി കു​സാ​റ്റി​ലെ അ​മി​നി​റ്റി സെ​ന്‍റ​റി​ൽ ആ​രം​ഭി​ച്ച അ​മേ​രി​ക്ക​ൻ കോ​ർ​ണ​ർ തി​ങ്ക​ൾ മു​ത​ൽ ശ​നി വ​രെ രാ​വി​ലെ 10 മു​ത​ൽ വൈ​കുന്നേരം അഞ്ച് വ​രെ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും.

യു​എ​സ് ഫു​ൾ​ബ്രൈ​റ്റ് പ്രോ​ഗ്രാ​മു​ക​ൾ, എ​ക്സ്ചേ​ഞ്ച് പ്രോ​ഗ്രാ​മു​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് അ​റി​യാ​ൻ യു​എ​സ് ഇ​ന്ത്യ എ​ജ്യു​ക്കേ​ഷ​ന​ൽ ഫൗ​ണ്ടേ​ഷ​ൻ ഒ​രു​ക്കു​ന്ന ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ ക​ൺ​സ​ൽ​റ്റേ​ഷ​ൻ ഇ​വി​ടെ ന​ട​ത്തും.