ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ലീ​ഡേ​ഴ്‌​സ് കോ​ണ്‍​ക്ലേ​വ് ജ​നു​വ​രി ഏ​ഴി​ന്
Tuesday, December 10, 2024 1:36 PM IST
ജോ​സ് മ​ണ​ക്കാ​ട്ട്
ഷി​ക്കാ​ഗോ: നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും പ്ര​ബ​ല സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ലീ​ഡേ​ഴ്‌​സ് കോ​ണ്‍​ക്ലേ​വ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്നു.

2025 ജ​നു​വ​രി ഏ​ഴി​ന് തി​രു​വ​ന​ന്ത​പു​ര​ത്തെ കെ​ടി​ഡി​സി മാ​സ്‌​കോ​ട്ട് ഹോ​ട്ട​ലി​ലെ സിം​ഫ​ണി ഹാ​ളി​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ലാ​ണ് കോ​ണ്‍​ക്ലേ​വ് ന​ട​ക്കു​ന്ന​ത്. നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും കേ​ര​ള​ത്തി​ലെ ക​ലാ-​സാം​സ്‌​കാ​രി​ക-​രാ​ഷ്ട്രീ​യം ഉ​ള്‍​പ്പെ​ടെ​യു​ള്ള പ​ല രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളും ത​മ്മി​ല്‍ ആ​രോ​ഗ്യ​ക​ര​മാ​യ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി പ​ര​സ്പ​രം വി​വ​ര​ങ്ങ​ള്‍ കൈ​മാ​റു​ക​യെ​ന്ന​താ​ണ് കോ​ണ്‍​ക്ലേ​വി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

വി​വ​ര സാ​ങ്കേ​തി​ക വി​ദ്യ, ജൈ​വ സാ​ങ്കേ​തി​ക വി​ദ്യ, ബ​ഹി​രാ​കാ​ശ ശാ​സ്ത്രം, ക​യ​റ്റു​മ​തി - ഇ​റ​ക്കു​മ​തി, നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ ലോ​ക​ത്തി​ന്‍റെ വ​ള​ര്‍​ച്ച സം​ബ​ന്ധി​ച്ച ച​ര്‍​ച്ച​യാ​ണ് കോ​ണ്‍​ക്ലേ​വി​ന്‍റെ ഹൈ​ലൈ​റ്റ്.


ക​ഴി​ഞ്ഞ 52 വ​ര്‍​ഷ​മാ​യി ഷി​ക്കാ​ഗോ മ​ല​യാ​ളി​ക​ള്‍​ക്ക് താ​ങ്ങും ത​ണ​ലു​മാ​യി നി​ല​കൊ​ള്ളു​ന്ന ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ മാ​തൃ​കാ​പ​ര​മാ​യ ജ​ന​പ​ക്ഷ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ സ​മൂ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ചി​ട്ടു​ണ്ട്.

സം​ഘ​ട​ന​യു​ടെ പ്ര​സി​ഡന്‍റ് ജെ​സി റി​ന്‍​സി, സെ​ക്ര​ട്ട​റി ആ​ല്‍​വി​ന്‍ ഷു​ക്കൂ​ര്‍, ട്ര​ഷ​റ​ർ മ​നോ​ജ് അ​ച്ചേ​ട്ട്, ഇ​വ​ന്‍റ് ഓ​ര്‍​ഗ​നൈ​സ​ര്‍ ജോ​സ് മ​ണ​ക്കാ​ട്ട് എ​ന്നി​വ​ര്‍ കോ​ണ്‍​ക്ലേ​വി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്നു.

എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് പു​ത്ത​ൻ​പു​ര​യി​ൽ, ജോ​യിന്‍റ് സെ​ക്ര​ട്ട​റി വി​വി​ഷ് ജേ​ക്ക​ബ്, ജോ​യിന്‍റ് ട്ര​ഷ​റ​ർ സി​ബി​ൾ ഫി​ലി​പ്പ്, ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ബോ​ർ​ഡ് മെം​ബേ​ഴ്സും കൂ​ട്ടാ​യി കോ​ൺ​ക്ലേ​വ് വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.