ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ മാ​ധ്യ​മ പു​ര​സ്കാ​രം ജ​നു​വ​രി 10ന്
Thursday, December 5, 2024 7:34 AM IST
ര​ഞ്ജി​നി ആ​ർ
ന്യു​യോ​ർ​ക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (ഐ​പി​സി​എ​ൻ​എ) മാ​ധ്യ​മ​ശ്രീ, മാ​ധ്യ​മ​ര​ത്ന. മീ​ഡി​യ എ​ക്സ​ല​ൻ​സ് പു​ര​സ്കാ​ര​ങ്ങ​ൾ​ക്കു​ള്ള നോ​മി​നേ​ഷ​നു മി​ക​ച്ച പ്ര​തി​ക​ര​ണം. ന​വം​ബ​ർ 30 ആ​യി​രു​ന്നു നോ​മി​നേ​ഷ​ൻ ന​ൽ​കാ​നു​ള്ള സ​മ​യ​പ​രി​ധി. ഇ​ത് ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യ​ധി​കം നോ​മി​നേ​ഷ​നു​ക​ൾ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന​ത്.

നോ​മി​നേ​ഷ​നി​ൽ നി​ന്ന് തി​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​ർ​ക്ക് ജ​നു​വ​രി 10 നു ​വൈ​കി​ട്ട് 5 മ​ണി​ക്ക് കൊ​ച്ചി​യി​ലെ ഗോ​കു​ലം ക​ൺ​വൻ​ഷ​ൻ സെ​ന്‍ററിൽ ന​ട​ക്കു​ന്ന നി​റ​പ്പ​കി​ട്ടാ​ർ​ന്ന ച​ട​ങ്ങി​ൽ പു​ര​സ്ക്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കും. സാ​മൂ​ഹി​ക സാം​സ്ക്കാ​രി​ക രാ​ഷ്ട്രീ​യ മാ​ധ്യ​മ രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും.

എ​ഴു​ത്തു​കാ​ര​ൻ, മു​ൻ പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ ശോ​ഭി​ച്ച ഇ​പ്പോ​ൾ നി​യ​മ​വ്യ​വ​സാ​യ മ​ന്ത്രി​യാ​യ പി. ​രാ​ജീ​വ്, റ​വ​ന്യു മ​ന്ത്രി കെ. ​രാ​ജ​ൻ, ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ, ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ൻ എ​ന്നി​വ​ർ പ​പ​ങ്കെ​ടു​ക്കും.

മാ​ധ്യ​മ​ശ്രീ പു​ര​സ്കാ​ര ജേ​താ​വി​ന് ഒ​രു ല​ക്ഷം രൂ​പ​യും പ്ര​ശം​സാ ഫ​ല​ക​വും, മാ​ധ്യ​മ ര​ത്ന പു​ര​സ്കാ​ര ജേ​താ​വി​ന് അ​ൻ​പ​തി​നാ​യി​രം രൂ​പ​യും പ്ര​ശം​സാ ഫ​ല​ക​വും ന​ൽ​കി ആ​ദ​രി​ക്കും. മീ​ഡി​യ എ​ക്സ​ല​ൻ​സ് പു​ര​സ്കാ​ര​ത്തോ​ടൊ​പ്പം ഫ​ല​ക​വും ക്യാ​ഷ് അ​വാ​ർ​ഡും ന​ൽ​കു​ന്ന​താ​ണ്.

അ​ച്ച​ടി​ദൃ​ശ്യ​ഓ​ൺ​ലൈ​ൻ മാ​ധ്യ​മ രം​ഗ​ത്തും, ഈ ​വ​ർ​ഷം ആ​ദ്യ​മാ​യി വി​നോ​ദാ​ത്മ​ക ടെ​ലി​വി​ഷ​ൻ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ​യും പു​ര​സ്കാ​ര വേ​ദി​യി​ൽ ആ​ദ​രി​ക്കു​ന്ന​താ​ണ്.​ മി​ക​ച്ച എ​ക്സ്ക്ലൂ​സീ​വ് വാ​ർ​ത്ത​യ്ക്കും അ​ച്ച​ടി​ദൃ​ശ്യ​ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​കം അ​വാ​ർ​ഡ് ന​ൽ​കു​ന്ന​താ​ണ്.


മി​ക​ച്ച ഫീ​ച്ച​ർ, മി​ക​ച്ച വാ​ർ​ത്ത, അ​വ​താ​ര​ക​ൻ അ​വ​താ​ര​ക, മി​ക​ച്ച അ​ന്വേ​ഷ​ണാ​ത്മ​ക വാ​ർ​ത്ത, മി​ക​ച്ച ഫോ​ട്ടോ​ഗ്രാ​ഫ​ർ, മി​ക​ച്ച വി​ഡി​യോ​ഗ്രാ​ഫ​ർ, മി​ക​ച്ച ന്യൂ​സ് എ​ഡി​റ്റ​ർ, മി​ക​ച്ച വി​ഡി​യോ എ​ഡി​റ്റ​ർ, മി​ക​ച്ച വാ​ർ​ത്ത നി​ർ​മാ​താ​വ് മി​ക​ച്ച റേ​ഡി​യോ പ​രി​പാ​ടി, യു​വ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ​പ്ര​വ​ർ​ത്ത​ക എ​ന്നി​ങ്ങ​നെ നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ ന​ൽ​കി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്കും.​ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​സ് ക്ല​ബി​ന് അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ക്കു​ന്നു എ​ന്ന പു​തു​മ​യും ഇ​പ്രാ​വ​ശ്യ​മു​ണ്ട്.

ആ​ദ്യ​മാ​യി മി​ക​ച്ച വാ​ർ​ത്ത പ​രി​പാ​ടി​യു​ടെ നി​ർ​മാ​താ​വി​നും, മി​ക​ച്ച എന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് പ​രി​പാ​ടി​യു​ടെ നി​ർ​മാ​താ​വി​നും അ​വ​താ​ര​ക​ൻ​അ​വ​താ​ര​ക എ​ന്നി​വ​ർ​ക്കും വ​ർ​ത്ത​മാ​ന പ​ത്ര​ങ്ങ​ളി​ലെ മി​ക​ച്ച ത​ല​ക്കെ​ട്ട്, ലേ ​ഔ​ട്ട്, ഒ​പ്പം ഓ​ൺ​ലൈ​ൻ മാ​ധ്യ​മ രം​ഗ​ത്തെ തെ​ളി​മ​യാ​ർ​ന്ന പ്ര​വ​ർ​ത്ത​നം എ​ന്നി​വ​യ്ക്കും അ​വാ​ർ​ഡു​ക​ൾ ന​ൽ​കാ​ൻ തീ​രു​മാ​നം എ​ടു​ത്തി​ട്ടു​ണ്ട്.​

മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച്ച​വ​ച്ച​വ​രെ​യും പ​യ​നി​യ​ർ അ​വാ​ർ​ഡു​ക​ൾ ന​ൽ​കി ആ​ദ​രി​ക്കും.

മാ​ധ്യ​മ രം​ഗ​ത്തെ പ്ര​മു​ഖ​ർ അ​ട​ങ്ങി​യ ജൂ​റി​യോ​ടൊ​പ്പം, ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യും ഒ​ന്നി​ച്ചു പു​ര​സ്ക്കാ​ര​ത്തി​ന് അ​ർ​ഹ​രാ​യ​വ​രെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സു​നി​ൽ ട്രൈ​സ്റ്റാ​ർ 19176621122 ഷി​ജോ പൗ​ലോ​സ് 12012389654, വി​ശാ​ഖ് ചെ​റി​യാ​ൻ 17577567374, അ​നി​ൽ ആ​റ​ൻ​മു​ള 17138827272, ആ​ശ മാ​ത്യു 16129862663, റോ​യ് മു​ള​കു​ന്നം 16473630050 കൂ​ടാ​തെ കേ​ര​ള​ത്തി​ലെ ഈ ​പ​രി​പാ​ടി​യു​ടെ റീ​ജ​ന​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​താ​പു​മാ​യും 91 984 633 3435.