ഓ​ക്ക് പാ​ർ​ക്ക് ​പോലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഡ്യൂ​ട്ടി​ക്കി​ടെ വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു
Wednesday, December 4, 2024 7:25 AM IST
പി ​പി ചെ​റി​യാ​ൻ
ഷി​ക്കാ​ഗോ: ഓ​ക്ക് പാ​ർ​ക്ക് പോ​ലീ​സ് ഡി​റ്റ​ക്ടീ​വ് അ​ല​ൻ റെ​ഡ്ഡി​ൻ​സ് (40) വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച ബാ​ങ്കി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ൻ വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട​ത്.

1938ൽ ​ശേ​ഷം ഓ​ക്ക് പാ​ർ​ക്ക് പോലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഡ്യൂ​ട്ടി​ക്കി​ടെ കൊ​ല്ല​പ്പെ​ടു​ന്ന ആ​ദ്യ​ത്തെ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് റെ​ഡ്ഡി​ൻ​സ് എ​ന്ന് ഓ​ക്ക് പാ​ർ​ക്ക് പോ​ലീ​സ് മേ​ധാ​വി ഷ​ടോ​ന്യ ജോ​ൺ​സ​ൺ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.


സം​ഭ​വ​ത്തി​ൽ ജെ​റാ​ൾ​ഡ് തോ​മ​സി​നെ​തി​രേ(37) കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്. ഇ​യാ​ൾ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ൾ പ്ര​തി​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. 2019ലാ​ണ് അ​ല​ൻ റെ​ഡി​ൻ​സ് ഓ​ക്ക് പാ​ർ​ക്ക് പോലീ​സി​ൽ ചേ​രു​ന്ന​ത്.