ബൈ​ഡ​നൊപ്പം യോ​ഗ​ത്തി​ൽ പങ്കാളിയായി ത​മ്പി പോ​ത്ത​ൻ കാ​വു​ങ്ക​ൽ
Thursday, December 5, 2024 3:27 PM IST
യോഗത്തിൽ
ഫി​ലാ​ഡ​ൽ​ഫി​യ: യുഎസ് പ്രസിഡന്‍റ് ജോ ​ബൈ​ഡ​ൻ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ ത​മ്പി പോ​ത്ത​ൻ കാ​വു​ങ്ക​ലും പങ്കാളിയായി. അ​മേ​രി​ക്ക​യി​ലു​ള്ള ഇ​ന്ത്യ​ൻ വം​ശ​ജ​രു​ടെ രാ​ഷ്ട്രീ​യ കാ​ഴ്ച​പ്പാ​ട് വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ഫി​ലാഡ​ൽഫി​യ​യി​ലെ ഡെ​മോ​ക്രാ​റ്റി​ക്‌ പാ​ർ​ട്ടി ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങിലാണ് ത​മ്പി പോ​ത്ത​നു പ​ങ്കെ​ടു​ക്കു​വാ​ൻ അ​വ​സ​രം ല​ഭി​ച്ചത്.

ഫി​ലാ​ഡ​ൽ​ഫി​യ കോ​ൺ​ഗ്ര​സ് അം​ഗം ബ്രെ​ണ്ട​ൻ ബോ​യ്‌​ലേ​ന്‍റെ​യും പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍റെ​യും പ്ര​ത്യേ​ക ക്ഷ​ണ​പ്ര​കാ​രമാ​യി​രു​ന്നു ഇ​ത്.


35 വ​ർ​ഷ​മാ​യി ഫി​ലാഡ​ൽഫി​യ​യി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക സാ​മു​ദാ​യി​ക രാ​ഷ്ട്രീ​യ രം​ഗ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കുന്ന ത​മ്പി പോ​ത്ത​ൻ റാ​ന്നി കാ​വു​ങ്ക​ൽ കു​ടും​ബാം​ഗ​വും റാ​ന്നി ക്നാ​നാ​യ വ​ലി​യ​പ​ള്ളി ഇ​ട​വ​കാം​ഗ​വു​മാ​ണ്.