രാ​ജു പ​ള്ള​ത്ത് ഇ​ന്ത്യ പ്ര​സ് ക്ല​ബ് നി​യു​ക്ത പ്ര​സി​ഡ​ന്‍റ്
Saturday, December 7, 2024 3:23 PM IST
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (​ഐ​പി​സി​എ​ൻ​എ) 2026 - 2027 കാ​ല​യ​ള​വി​ലെ നി​യു​ക്ത പ്ര​സി​ഡ​ന്‍റാ​യി രാ​ജു പ​ള്ള​ത്തി​നെ (​വ​ർ​ഗീ​സ് ജോ​ൺ) അ​ഡ്വൈ​സ​റി ബോ​ർ​ഡ് യോ​ഗം തെ​രെ​ഞ്ഞെ​ടു​ത്തു

ഇ​ന്ത്യ പ്ര​സ് ക്ല​ബി​ന്‍റെ വി​വി​ധ ത​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ച രാ​ജു പ​ള്ള​ത്ത് ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ർ പ്ര​സി​ഡന്‍റാ​യി​രു​ന്നു. പി​ന്നീ​ട് ദേ​ശീ​യ ത​ല​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ചശേ​ഷ​മാ​ണ് സു​നി​ൽ തൈ​മ​റ്റം പ്ര​സി​ഡ​ന്‍റാ​യ​പ്പോ​ൾ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

ര​ണ്ടു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ സ്ഥാ​നം നേ​ടി​യ ഇ​ന്ത്യ പ്ര​സ് ക്ല​ബി​ന്‍റെ പ്ര​സി​ഡന്‍റ് സ്ഥാ​ന​ത്തേ​ക്ക് തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ൽ സ​ന്തോ​ഷ​മു​ണ്ട്.

മാ​ധ്യ​മ പ്ര​വ​ർ​ത്ത​നം പ​ല​ത​രം വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന ഈ ​കാ​ല​ത്ത് മാ​ധ്യ​മ​ങ്ങ​ൾ​ക്കും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും തു​ണ​യാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്ന ദൗ​ത്യം ആ​യി​രി​ക്കും തന്നെ ന​യി​ക്കു​ക.


കേ​ര​ള​ത്തി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യും അ​മേ​രി​ക്ക​യി​ലെ സം​ഘ​ട​ന​ക​ളു​മാ​യു​ള​ള ന​ല്ല ബ​ന്ധം തു​ട​രുമെന്നും രാ​ജു പ​ള്ള​ത്ത് പ​റ​ഞ്ഞു.

മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​യാ​യ രാ​ജു ഡ​ൽ​ഹി​യി​ൽ നി​ന്ന് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻജിനി​യ​റിം​ഗ് പ​ഠി​ച്ച ശേ​ഷം, സിം​ഗ​പ്പുരി​ലെ പാ​ന​സോ​ണി​ക്കി​ൽ മീ​ഡി​യ ഡി​വി​ഷ​നി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യി. അ​വി​ടെ നി​ന്ന് ക​മ്പ​നി ത​ന്നെ​യാ​ണ് അ​മേ​രി​ക്ക​യി​ലേ​ക്ക് അ​യ​ച്ച​ത്.

ഇ​പ്പോ​ൾ ഫെ​ഡ​റ​ൽ എം​പ്ലോ​യി ആ​ണെ​ങ്കി​ലും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നവും അദ്ദേഹം മു​ന്നോ​ട്ടു കൊണ്ടു ​പോ​കു​ന്നുണ്ട്. ത​നിക്കൊപ്പം പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ൻ​പ​ത് പേ​രും മ​റ്റ് ജോ​ലി​ക​ൾ ഉ​ള്ള​വ​രാ​യ​തു​കൊ​ണ്ട് ഇ​തി​ൽ നി​ന്നൊ​രു സാ​മ്പ​ത്തി​ക ലാ​ഭം പ്ര​തീ​ക്ഷി​ക്കാ​തെ​യാ​ണ് ജോ​ലി ചെ​യ്യു​ന്ന​തെ​ന്ന് രാ​ജു ചൂ​ണ്ടി​ക്കാ​ട്ടി