ഇ​ന്ത്യ​ൻ ആ​ർ​മി​ ഉ​ദ്യോ​ഗ​സ്ഥ​രെ ആദരിച്ചു
Tuesday, December 10, 2024 1:29 PM IST
ന്യൂ‌യോർക്ക്: ഇ​ന്ത്യ - അ​മേ​രി​ക്ക സം​യു​ക്ത സൈ​നീ​ക അ​ഭ്യാ​സ​ത്തി​ന്‍റെ പ​തി​ന​ഞ്ചാ​മ​ത്തെ പ​തി​പ്പാ​യ വ​ജ്ര പ്ര​ഹാ​റി​ന്‍റെ ഭാ​ഗ​മാ​യി അ​മേ​രി​ക്ക​യി​ൽ പ​രി​ശീ​ല​നത്തിനെ​ത്തി​യ ഇ​ന്ത്യ​ൻ ആ​ർ​മി​യി​ലെ പ്ര​ത്യേ​ക സേ​ന ഉ​ദ്യോ​ഗ​സ്ഥ​രെ ബോ​യ്‌​സി ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ സ്നേ​ഹ​വി​രു​ന്ന് ന​ൽ​കി ആ​ദ​രി​ച്ചു.

ഇ​ന്ത്യ​യും യു​എ​സും ത​മ്മി​ലു​ള്ള സൈ​നി​ക സ​ഹ​ക​ര​ണം, പ്ര​ത്യേ​ക പ്ര​വ​ർ​ത്ത​ന ത​ന്ത്ര​ങ്ങ​ളു​ടെ പ​ര​സ്പ​ര കൈ​മാ​റ്റം മു​ത​ലാ​യ​വ മെ​ച്ച​പ്പെ​ടു​ത്തു​ക​യാ​ണ് ഐ​ഡാ​ഹോ ഓ​ർ​ച്ചാ​ർ​ഡ് കോം​ബാ​റ്റ് ട്രെ​യി​നിം​ഗ് സെ​ന്‍ററി​ൽ വ​ച്ച് ന​ട​ത്തി​യ ‘വ​ജ്ര പ്ര​ഹാ​ർ’ സൈ​നി​കാ​ഭ്യാ​സം കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​ത്.


ഐ​ഡാ​ഹോ​യി​ലെ വി​വി​ധ ഇ​ന്ത്യ​ൻ സം​ഘ​ട​ന​ക​ൾ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​ക്ക് മ​ല​യാ​ളി​യാ​യ മ​ഞ്ജു രാ​ഗേ​ഷ് നേ​തൃ​ത്വം ന​ൽ​കി.