സാ​ൻ​ഫ്രാ​ൻ​സി​സ്കോ​യി​ൽ കേ​ര​ള ഹൗ​സ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്നു
Monday, December 9, 2024 4:18 PM IST
സ​ജ​ൻ മൂ​ല​പ്ലാ​ക്ക​ൽ
സാ​ൻഫ്രാ​ൻ​സി​സ്കോ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ​യി​ൽ കേ​ര​ള ഹൗ​സ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്നു. സി​ലി​ക്ക​ൻ വാ​ലി​യു​ടെ ഹൃ​ദ​യ​ഭാ​ഗ​ത്ത് അ​ഞ്ച് ഏ​ക്ക​റോ​ളം വ​രു​ന്ന ക്യാന്പ​സി​ലാ​ണ് കേ​ര​ള ഹൗ​സ്.

ഗ്രേ​റ്റ​ർ സാ​ൻഫ്രാ​ൻ​സി​സ്‌​ക്കോ ബേ ​ഏ​രി​യ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ വ​ള​ർ​ച്ച​യ്ക്കും ഉ​ല്ലാ​സ​ത്തി​നും സ​ഹാ​യ​ക​ര​മാ​യ വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക് വേ​ദി​യാ​കും വി​ധ​ത്തി​ൽ ആ​ഴ്ച​യി​ലെ എ​ല്ലാ ദി​വ​സ​വും പ്ര​വ​ർ​ത്തി​ക്കു​ന്ന രീ​തിയിലാണ് കേ​ര​ള ഹൗ​സി​ന്‍റെ പ്ര​വ​ത്ത​ന​ങ്ങ​ൾ ക്ര​മീ​ക​രി​ക്കു​ന്ന​ത്.

4,500 ച​തു​ര​ശ്ര അ​ടി വ​ലി​പ്പ​മു​ള്ള ഒ​രു സാ​മൂ​ഹി​ക സാം​സ്കാ​രി​ക കേ​ന്ദ്രം, കു​ട്ടി​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യ ക​ളി​സ്ഥ​ലം, സ്പോ​ർ​ട്സി​നും ഗെ​യി​മു​ക​ൾ​ക്കു​മു​ള്ള സൗ​ക​ര്യം, അ​ത്‌ല​റ്റി​ക്‌​സി​നു​ള്ള ഗ്രൗ​ണ്ട് എ​ന്നി​വ അ​ട​ങ്ങി​യ കേ​ര​ള ഹൗ​സ് സ​മു​ച്ച​യ​ത്തിന്‍റെ പ്ര​വ​ർ​ത്ത​നം സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ എ​ല്ലാ പ്രാ​യ​ത്തി​ലും ഉ​ള്ള​വ​ർ​ക്ക് ഒ​ന്നി​ച്ചു ചേ​രാ​നും വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്കും ഉ​ള്ള വേ​ദി​യാ​കു​മെ​ന്നു ബേ ​മ​ല​യാ​ളി പ്ര​സി​ഡ​ന്‍റ് ലെ​ബോ​ൺ മാ​ത്യു, സെ​ക്ര​ട്ട​റി ജീ​ൻ ജോ​ർ​ജ്, ട്ര​ഷ​റ​ർ സു​ഭാ​ഷ് സ്ക​റി​യ എ​ന്നി​വ​ർ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.