ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​ർ ജ​ന​റ​ൽ ബോ​ഡി ഞാ​യ​റാ​ഴ്ച
Thursday, December 5, 2024 4:44 PM IST
പി.പി. ചെറിയാൻ
ഗാ​ർ​ല​ൻ​ഡ്: ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​ർ ജ​ന​റ​ൽ ബോ​ഡി യോ​ഗം ഞാ​യ​റാ​ഴ്ച വൈകുന്നേരം 3.30 മു​ത​ൽ അഞ്ച് വ​രെ ഡാ​ളസ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ(3821 Broadway Blvd, Garland, TX) നടക്കും. പ്ര​സി​ഡ​ന്‍റ് ഷി​ജു ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വഹിക്കും.

മു​ൻ​പ​ത്തെ യോ​ഗ​ത്തി​ലെ മി​നി​റ്റ്സ് അ​വ​ലോ​ക​നം ചെ​യ്യു​ക​യും അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്യു​ക, അം​ഗ​ത്വ വി​വ​ര​ങ്ങ​ൾ, പ​രി​ഷ്ക​രി​ച്ച ഫോം, ​പു​തു​ക്കി​യ പ​ട്ടി​ക, ബൈ​ലോ ഭേ​ദ​ഗ​തി, ബി​എ​ൽ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി, കെ​ട്ടി​ട സു​ര​ക്ഷ, അ​പ്‌​ഡേ​റ്റ് ചെ​യ്‌​ത കാ​മ​റ, സി​സ്റ്റം, പ്രോ​ജ​ക്റ്റ് അ​പ്‌​ഡേ​റ്റു​ക​ൾ, അ​ർ​ധ വാ​ർ​ഷി​ക അ​ക്കൗ​ണ്ടു​ക​ൾ എ​ഒ​ബി എ​ന്നി​വ ച​ർ​ച്ച​ചെ​യ്യും.


തു​ട​ർ​ന്ന് 2025-2026ലേ​ക്കു​ള്ള ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട​ർ​മാ​രു​ടെ തെര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. പൊ​തു​യോ​ഗ​ത്തി​ൽ ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​ർ അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി സൈ​മ​ൺ ജേ​ക്ക​ബ് അ​റി​യി​ച്ചു.