കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ പൗ​ര​ൻ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം; അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്
Monday, December 9, 2024 10:39 AM IST
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ പൗ​ര​ൻ വെ​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് വ്യ​ക്തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ഫ​സ്റ്റ് ഡി​ഗ്രി കൊ​ല​പാ​ത​ക​ത്തി​ന് കു​റ്റം ചു​മ​ത്തു​ക​യും ചെ​യ്ത​താ​യി കോ​ൺ​സു​ലേ​റ്റ് ഞാ​യ​റാ​ഴ്ച പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

പ്രാ​ദേ​ശി​ക അ​ധി​കാ​രി​ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തു​മെ​ന്നും മ​രി​ച്ച​യാ​ളു​ടെ കു​ടും​ബ​ത്തി​ന് ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ൽ​കു​മെ​ന്നും കോ​ൺ​സു​ലേ​റ്റ് ഉ​റ​പ്പു​ന​ൽ​കി. കാ​ന​ഡ​യി​ലെ എ​ഡ്മി​ന്‍റ​ണി​ലാ​ണ് ഹ​ർ​ഷ​ൻ​ദീ​പ് സിം​ഗ്(20) എ​ന്ന ഇ​ന്ത്യ​ൻ വം​ശ​ജ​ൻ കൊ​ല്ല​പ്പെ​ട്ട​ത്.

സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന ഹ​ർ​ഷ​ൻ​ദീ​പി​നെ മൂ​ന്നം​ഗ സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ക്കു​ക​യും വെ​ടി​വെ​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. ഇ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.


ഒ​രാ​ൾ ഹ​ർ​ഷ​ൻ​ദീ​പി​നെ കോ​ണി​പ്പ​ടി​യി​ൽ നി​ന്ന് താ​ഴേ​ക്ക് ത​ള്ളി​യി​ടു​ക​യും മ​റ്റൊ​രാ​ൾ പി​ന്നി​ൽ നി​ന്ന് വെ​ടി​യു​തി​ർ​ക്കു​ക​യു​മാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഹ​ർ​ഷ​ൻ​ദീ​പ് സിം​ഗി​നെ കോ​ണി​പ്പ​ടി​യി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി.

ഉ​ട​ൻ ത​ന്നെ ഹ​ർ​ഷ​ൻ​ദീ​പി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. പ്ര​തി​ക​ൾ കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച ആ​യു​ധം പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.