ന​ട​ൻ ശ്രീ​നി​വാ​സ​നെ കെ​എ​ച്ച്എ​ന്‍​എ ആ​ദ​രി​ക്കു​ന്നു
Wednesday, December 4, 2024 3:04 PM IST
ജ​യ​പ്ര​കാ​ശ് നാ​യ​ർ
ന്യൂ​യോ​ര്‍​ക്ക്: ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ശ്രീ​നി​വാ​സ​നെ കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫെ​ബ്രു​വ​രി ഒ​ന്നി​ന് കേ​ര​ള​ത്തി​ൽ വ​ച്ച് ന​ട​ക്കു​ന്ന കെ​എ​ച്ച്എ​ന്‍​എ​യു​ടെ കേ​ര​ള സം​ഗ​മ വേ​ദി​യി​ൽ ച​ല​ച്ചി​ത്ര പ്ര​തി​ഭാ പു​ര​സ്കാ​രം ന​ല്‍​കി ആ​ദ​രി​ക്കു​ന്നു.

അ​ന്നേ ദി​വ​സം ത​ന്നെ സു​പ്ര​സി​ദ്ധ സാ​ഹി​ത്യ​കാ​രി​യും നി​രൂ​പ​ക​യു​മാ​യ പ്ര​ഫ. ഡോ. ​എം. ലീ​ലാ​വ​തി​ക്ക് കെ​എ​ച്ച്എ​ന്‍​എ നാ​ലാ​മ​ത് ആ​ർ​ഷ​ദ​ർ​ശ​ന പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ക്കും. ഇ​തി​നു​മു​മ്പ് അ​ക്കി​ത്തം, സി. ​രാ​ധാ​കൃ​ഷ്ണ​ൻ, ശ്രീ​കു​മാ​ര​ൻ ത​മ്പി എ​ന്നി​വ​ർ​ക്കാ​ണ് ഈ ​പു​ര​സ്കാ​രം ല​ഭി​ച്ചി​ട്ടു​ള്ള​ത്.

കെ​എ​ച്ച്എ​ന്‍​എ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി “കെ​എ​ച്ച്എ​ന്‍​എ ഫോ​ർ കേ​ര​ള” ചാ​രി​റ്റി പ​ദ്ധ​തി​യും ഇ​തോ​ടൊ​പ്പം ന​ട​പ്പാ​ക്കും. വി​വി​ധ പ​ദ്ധ​തി​ക​ളി​ലാ​യി ഒ​രു കോ​ടി രൂ​പ​യു​ടെ ധ​ന​സ​ഹാ​യ​മാ​ണ് കേ​ര​ള​ത്തി​നു​വേ​ണ്ടി ഡോ. ​ജ​യ​രാ​മ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന സേ​വാ ഫോ​റം ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

പ്ര​ഫ​ഷ​ണ​ൽ വി​ദ്യാ​ർ​ഥി​ക​ൾ, വി​ധ​വ​ക​ൾ, ക്ഷേ​ത്ര​ക​ലാ​കാ​ര​ന്മാ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് സ​ഹാ​യം, സ്ത്രീ​ക​ൾ​ക്ക് ബി​സി​ന​സ് വാ​യ്പ, ശാ​രീ​രി​ക - മാ​ന​സി​ക വൈ​ക​ല്യ​ങ്ങ​ൾ ഉ​ള്ള​വ​ർ​ക്ക് ചി​കി​ത്സാ സ​ഹാ​യം, ബാ​ലാ​ശ്ര​മ​ങ്ങ​ൾ, വി​ദ്യാ​ല​യ​ങ്ങ​ൾ, വൃ​ദ്ധ​സ​ദ​ന​ങ്ങ​ൾ മു​ത​ലാ​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സ​ഹാ​യം, വ​ന​വാ​സി മേ​ഖ​ല​യി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി ക​ർ​മ​പ​ദ്ധ​തി​ക​ളാ​ണ് ഈ ​ബൃ​ഹ​ത് സം​രം​ഭ​ത്തി​ൽ കെ​എ​ച്ച്എ​ന്‍​എ ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്.


കേ​ന്ദ്ര മ​ന്ത്രി​മാ​ർ, കേ​ര​ള ഗ​വ​ർ​ണ​ർ, സം​സ്ഥാ​ന മ​ന്ത്രി​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി എ​റ​ണാ​കു​ള​ത്തു​ള്ള അ​ഡ്ല​ക്‌​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ വ​ച്ചാ​ണ് ന​ട​ക്കു​ക. സ​മൂ​ഹ​ത്തി​ലെ വി​വി​ധ ശ്രേ​ണി​ക​ളി​ൽ നി​ന്നു​ള്ള പ്ര​മു​ഖ​ർ പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​യി പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് കെ​എ​ച്ച്എ​ന്‍​എ പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.

2025 ഓ​ഗ​സ്റ്റ് 17,18,19 തീ​യ​തി​ക​ളി​ൽ ന്യൂ​ജ​ഴ്സി​യി​ലെ അ​റ്റ്‌​ലാ​ന്‍റി​ക് സി​റ്റി​യി​ൽ വ​ച്ചു ന​ട​ക്കു​ന്ന കെ​എ​ച്ച്എ​ന്‍​എ​യു​ടെ വി​രാ​ട് 25 എ​ന്ന ര​ജ​ത ജൂ​ബി​ലി ക​ൺ​വ​ൻ​ഷ​ൻ വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് വി​പു​ല​മാ​യ ഒ​രു ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.