മി​ൽ​വാ​ക്കി അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ്പാ​യി ജെ​ഫ്രി എ​സ്. ഗ്രോ​ബി​നെ നി​യ​മി​ച്ചു
Friday, November 8, 2024 6:41 AM IST
പി.പി. ​ചെ​റി​യാ​ൻ
മി​ൽ​വാ​ക്കി:​ മി​ൽ​വാ​ക്കി​യി​ലെ ക​ത്തോ​ലി​ക്കാ അ​തി​രൂ​പ​ത​യു​ടെ 12ാമ​ത് പു​തി​യ ആ​ർ​ച്ച് ബി​ഷ​പ്പാ​യി
ജെ​ഫ്രി എ​സ്. ഗ്രോ​ബി​നെ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ നി​യ​മി​ച്ച​താ​യി വ​ത്തി​ക്കാ​ൻ തി​ങ്ക​ളാ​ഴ്ച അ​റി​യി​ച്ചു.

75ാം ജ​ന്മ​ദി​ന​ത്തി​ൽ വി​ര​മി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യ ഏ​റ്റ​വും ആ​ദ​ര​ണീ​യ​നാ​യ ജെ​റോം ഇ. ​ലി​സ്റ്റെ​ക്കി​യു​ടെ പി​ൻ​ഗാ​മി​യാ​യി 63 കാ​ര​നാ​യ ഗ്രോ​ബ് അ​ധി​കാ​ര​മേ​റ്റു.

വി​സ്കോ​ൺ​സി​ൻ ഗ്രാ​മ​ത്തി​ൽ വ​ള​ർ​ന്ന ഗ്രോ​ബ് 1992ൽ ​​ഷിക്കാ​ഗോ അ​തി​രൂ​പ​ത​യു​ടെ വൈ​ദി​ക​നാ​യി നി​യ​മി​ക്ക​പ്പെ​ട്ടു. കാ​നോ​ൻ നി​യ​മ​ത്തി​ൽ ലൈ​സ​ൻ​സും പി​ന്നീ​ട് ഡോ​ക്ട​റേ​റ്റും നേ​ടി​യ ശേ​ഷം അ​ദ്ദേ​ഹം അ​തി​രൂ​പ​ത ട്രൈ​ബ്യൂ​ണ​ലി​ൽ ജ​ഡ്ജി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു.​


വി​ശു​ദ്ധ ദൈ​വ​ശാ​സ്ത്ര​ത്തി​ൽ ലൈ​സ​ൻ​സും ഫി​ലോ​സ​ഫി​യി​ൽ ഡോ​ക്ട​റേ​റ്റും നേ​ടി​യി​ട്ടു​ണ്ട്. 2020 സെ​പ്റ്റം​ബ​റി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഗ്രോ​ബി​നെ ഷി​ക്കാ​ഗോ​യി​ലെ സ​ഹാ​യ മെ​ത്രാ​നാ​യി നി​യ​മി​ച്ചി​രു​ന്നു