ഇ​​​​ന്ത്യ​​​​ൻ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു തി​​​​രി​​​​ച്ച​​​​ടി; അതിവേഗ പഠനവീസ കാനഡ നിർത്തി
Monday, November 11, 2024 11:35 AM IST
ഒ​​​​ട്ടാ​​​​വ: വി​​​ദേ​​​ശ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു​​​​ള്ള അ​​​​തി​​​​​​വേ​​​​ഗ വീ​​​​സ പ​​​​ദ്ധ​​​​തി കാ​​​​ന​​​​ഡ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി നി​​​​ർ​​​​ത്തി​​​​വ​​​​ച്ചു. ഇ​​​​ന്ത്യ​​​​ക്കാ​​​​രു​​​​​​​​ൾ​​​​പ്പെ​​​​ടെ കാ​​​​ന​​​​ഡ​​​​യി​​​​ൽ ഉ​​​​ന്ന​​​​ത​​പ​​​​ഠ​​​​നം ല​​​​ക്ഷ്യ​​​​മി​​​​ട്ടി​​​​രു​​​​ന്ന​​​വ​​​ർ പ്ര​​​തീ​​​ക്ഷ​​​യോ​​​ടെ സ​​​മീ​​​പി​​​ച്ചി​​​രു​​​ന്ന സ്റ്റു​​​​ഡ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട് സ്ട്രീം (​​​​എ​​​​സ്ഡി​​​​എ​​​​സ്) ആ​​​​ണ് നി​​​​ർ​​​​ത്ത​​​​ലാ​​​​ക്കി​​​​യത്.

അ​​​​തി​​​​വേ​​​​ഗ​​​​ത്തി​​​​ലും എ​​​​ളു​​​​പ്പ​​​​ത്തി​​​​ലും അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രു​​​​ന്ന എ​​​​സ്ഡി​​​​എ​​​​സ് അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നു വെ​​​​ള്ളി​​​​യാ​​​​ഴ്ച​​​​യാ​​​​ണ് കാ​​​​ന​​​​ഡ അ​​​​റി​​​​യി​​​​ച്ച​​​​ത്. ഈ​​​​ വ​​​​ർ​​​​ഷം രാ​​​​ജ്യാ​​​​ന്ത​​​​ര വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ 35 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ കു​​​​റ​​​​വ് വ​​​​രു​​​​ത്തു​​​​മെ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ജ​​​​സ്റ്റി​​​​ൻ ട്രൂ​​​​ഡോ സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ സ​​​​മൂ​​​​ഹ​​മാ​​​​ധ്യ​​​​ത്തി​​​​ൽ അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു. അ​​​​ടു​​​​ത്ത​​​​വ​​​​ർ​​​​ഷം പ​​​​ത്തു​​​​ശ​​​​ത​​​​മാ​​​​നം​​​​കൂ​​​​ടി കു​​​​റ​​​​വ് വ​​​​രു​​​​ത്തും.

കു​​​​ടി​​​​യേ​​​​റ്റം സ​​​​ന്പ​​​​ദ്ഘ​​​​ട​​​​ന​​​​യ്ക്കു നേ​​​​ട്ട​​​​മാ​​​​ണെ​​​​ങ്കി​​​​ലും മോ​​​​ശം ആ​​​​ളു​​​​ക​​​​ൾ സം​​​​വി​​​​ധാ​​​​ന​​​​ത്തെ ദു​​​​രു​​​​പ​​​​യോ​​​​ഗം ചെ​​​​യ്യു​​​​ക​​​​യും വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് മു​​​​ത​​​​ലെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്തു​​​​ക​​​​യും ചെ​​​​യ്യു​​​​ന്പോ​​​​ൾ അ​​​​തി​​​​നെ നേ​​​​രി​​​​ടേ​​​​ണ്ടി​​​​വ​​​​രു​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ട്രൂ​​​​ഡോ​​​​യു​​​​ടെ ന്യാ​​​​യീ​​​​ക​​​​ര​​​​ണം.


രാ​​​​ജ്യ​​​​ത്ത് താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി ക​​​​ഴി​​​​യു​​​​ന്ന​​​​വ​​​​രു​​​​ടെ എ​​​​ണ്ണം കു​​​​റ​​​​യ്ക്കു​​​​മെ​​​​ന്ന് ഇ​​​​തി​​​​നു പി​​​​ന്നാ​​​​ലെ സ​​​​ർ​​​​ക്കാ​​​​രും വ്യ​​​​ക്ത​​​​മാ​​​​ക്കി. ഇ​​​​ന്ത്യ​​​​യും കാ​​​​ന​​​​ഡ​​​​യും ത​​​​മ്മി​​​​ലു​​​​ള്ള ന​​​​യ​​​​ത​​​​ന്ത്ര​​​​ബ​​​​ന്ധം മോ​​​​ശ​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണു ട്രൂ​​​​ഡോ​​​​യു​​​​ടെ പു​​​​തി​​​​യ നീ​​​​ക്കം. കാ​​​​ന​​​​ഡ​​​​യി​​​​ലെ ഇ​​​​ന്ത്യ​​​​ൻ ഹൈ​​​​ക്ക​​​​മ്മീ​​​​ഷ​​​​ന്‍റെ ക​​​​ണ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് 4,27,000 ഇ​​​​ന്ത്യ​​​​ൻ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​ണ് കാ​​​​ന​​​​ഡ​​​​യി​​​​ലു​​​​ള്ള​​​​ത്.

ബി​​​​രു​​​​ദ​​​​ത​​​​ലം മു​​​​ത​​​​ലു​​​​ള്ള വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കാ​​​​യി 2018ലാ​​​​ണ് കാ​​​​ന​​​​ഡ എ​​​​സ്ഡി​​​​എ​​​​സ് പ​​​​ദ്ധ​​​​തി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്. ഇ​​​​ന്ത്യ​​​​ക്കു പു​​​​റ​​​​മേ ആ​​​​ന്‍റി​​​​ഗ്വ, ബാ​​​​ർ​​​​ബു​​​​ഡ, ബ്ര​​​​സീ​​​​ൽ, ചൈ​​​​ന, കൊ​​​​ളം​​​​ബി​​​​യ, കോ​​​​സ്റ്റോ​​​​റി​​​​ക്ക, മൊ​​​​റോ​​​​ക്കോ, പാ​​​​ക്കി​​​​സ്ഥാ​​​​ൻ, പെ​​​​റു, ഫി​​​​ലി​​​​പ്പീ​​​​ൻ​​​​സ്, സെ​​​​ന​​​​ഗ​​​​ൽ, സെ​​​​ന്‍റ് വി​​​​ൻ​​​​സ​​​​ന്‍റ്, ട്രി​​​​നി​​​​ഡാ​​​​ഡ് ആ​​​​ൻ​​​​ഡ് ടു​​​​ബാ​​​​ഗോ, വി​​​​യ​​​​റ്റ്നാം എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​ർ​​​​ക്കാ​​​​ണ് വീ​​​​സ അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.