ഇ​ന്ത‍്യ ക​രു​ത​ലോ​ടെ നീ​ങ്ങ​ണം
Thursday, November 7, 2024 11:11 AM IST
ഡോ. ​വേ​ണു രാ​ജാ​മ​ണി
വാ​ഷിം​ഗ്ട​ൺ ഡി​സി: ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ വി​ജ​യം ലോ​കം പ്ര​തീ​ക്ഷി​ച്ച​താ​ണെ​ങ്കി​ലും അ​ല്പ​മൊ​രു അ​ന്പ​ര​പ്പോ​ടെ​യാ​ണ് ഈ ​വി​ജ​യ​ത്തെ കാ​ണു​ന്ന​ത്. ഇ​ഞ്ചോ​ടി​ഞ്ച് മ​ത്സ​ര​മാ​യി​രു​ന്നു​വെ​ന്നാ​ണ് എ​ല്ലാ​വ​രും ഇ​ല​ക്‌​ഷ​നു​മു​ന്പ് പ്ര​വ​ചി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ, ട്രം​പി​ന്‍റെ വി​ജ​യം വ​ള​രെ വ‍്യ​ക്ത​മാ​ണ്. ട്രം​പി​ന്‍റെ പ്ര​സി​ഡ​ൻ​സി എ​ങ്ങ​നെ​യാ​യി​രി​ക്കും എ​ന്തൊ​ക്കെ​യാ​യി​രി​ക്കും മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​ത് എ​ന്ന​തി​നെ​ക്കു​റി​ച്ചൊ​ക്കെ ലോ​ക​മെ​ന്പാ​ടു​മു​ള്ള ന​യ​ത​ന്ത്ര വി​ദ​ഗ്ധ​രും രാ​ജ്യ​നേ​താ​ക്ക​ന്മാ​രും ചി​ന്തി​ച്ചു​തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്.

ട്രം​പി​നെ​ക്കു​റി​ച്ച് ഐ​ക​ക​ണ്ഠ്യേ​നെ​യു​ള്ള അ​ഭി​പ്രാ​യം അ​ദ്ദേ​ഹം പ്ര​വ​ച​ന​ങ്ങ​ൾ​ക്ക് അ​തീ​ത​നാ​ണെ​ന്നാ​ണ്. ഓ​രോ കാ​ര്യ​ങ്ങ​ളും ഓ​രോ വീ​ക്ഷ​ണ​ങ്ങ​ളും എ​ടു​ക്കു​ന്ന​ത് സ്വ​ന്തം ഇ​ഷ്‌​ട​പ്ര​കാ​ര​മാ​ണ്. ആ​രു​ടെ​യും ഉ​പ​ദേ​ശം സ്വീ​ക​രി​ച്ച​ല്ല അ​ല്ലെ​ങ്കി​ൽ ആ​രു​മാ​യും ആ​ലോ​ചി​ച്ച​ല്ല എ​ന്നാ​ണ്.

എ​ടു​ത്തു​ചാ​ടി പ​ല തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​തും പ​ല​തും ചെ​യ്യു​ന്ന​തും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​തി​വാ​ണ്. അ​തി​നാ​ൽ ട്രം​പ് ആ​ഗോ​ള സം​വി​ധാ​ന​ത്തി​ലാ​കെ പ്ര​വ​ച​നാ​തീ​ത​മാ​യി പ​ല​തും കൊ​ണ്ടു​വ​രും എ​ന്നു​ള്ള​താ​ണ് ആ​ദ്യ​ത്തെ യാ​ഥാ​ർ​ഥ്യം.

ഇ​ന്ത്യ​യു​ടെ കാ​ര്യ​മെ​ടു​ത്താ​ൽ, ട്രം​പും പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യും ത​മ്മി​ൽ ന​ല്ല വ്യ​ക്തി​ബ​ന്ധ​ത്തി​ലാ​ണ്. അ​ത് ഒ​രു പ​രി​ധി​വ​രെ ഇ​ന്ത‍്യ​ക്ക് അ​നു​കൂ​ല​മാ​കും എ​ന്നു​ള്ള​ത് ശ​രി​യാ​ണ്. മാ​ത്ര​മ​ല്ല, ഇ​ന്ത്യ​ൻ സ​മൂ​ഹം അ​ദ്ദേ​ഹ​ത്തി​നു ന​ല്ല പി​ന്തു​ണ ന​ൽ​കി​യി​രു​ന്നു.

ഇ​പ്പോ​ൾ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​പ്പോ​ൾ ട്രം​പി​നെ ആ​ദ്യ​മാ​യി അ​നു​മോ​ദി​ച്ച​ത് ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യാ​ണ്. എ​ന്നാ​ൽ, എ​ത്ര​ത​ന്നെ വ്യ​ക്തി​ബ​ന്ധ​ങ്ങ​ളു​ണ്ടെ​ങ്കി​ലും രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള വ്യ​ത്യാ​സ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കാ​ൻ സാ​ധി​ക്കി​ല്ല.

ട്രം​പി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​ദ്ദേ​ഹ​ത്തി​ന്‍റെ ന​ന്പ​ർ വ​ൺ അ​ജ​ൻ​ഡ അ​മേ​രി​ക്ക ഒ​ന്നാ​മ​ത് എ​ന്നു​ള്ള​താ​ണ്. അ​മേ​രി​ക്ക ഫ​സ്റ്റ് എ​ന്ന അ​ജ​ൻ​ഡ അ​ദ്ദേ​ഹം മു​ന്നോ​ട്ടെ​ടു​ക്കു​ന്പോ​ൾ പ​ല വി​ഷ​യ​ങ്ങ​ളി​ലും ഇ​ന്ത്യ​യു​മാ​യി അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളു​ണ്ടാ​കാം.

അ​തു​കൊ​ണ്ട് പ​ല ബു​ദ്ധി​മു​ട്ടു​ക​ളും ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഉ​ദാ​ഹ​ര​ണ​ത്തി​ന് കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​ന​ത്തി​ൽ വി​ശ്വ​സി​ക്കാ​ത്ത വ്യ​ക്തി​യാ​ണ് ട്രം​പ്. അ​തു​പോ​ലെ​ത​ന്നെ ഐ​ക‍്യ​രാ​ഷ്‌​ട്ര സ​ഭ​യോ​ടും അ​ന്താ​രാ​ഷ്‌​ട്ര സം​വി​ധാ​ന​ങ്ങ​ളോ​ടു​മെ​ല്ലാം അ​ദ്ദേ​ഹ​ത്തി​നു പു​ച്ഛ​മാ​ണ്.

അ​ത്ത​രം നി​ല​പാ​ടു​ക​ളെ​ല്ലാം ഇ​നി​യും തു​ട​രു​മെ​ന്നു പ്ര​തീ​ക്ഷി​ക്കാം. അ​ങ്ങി​നെ​യാ​ണെ​ങ്കി​ൽ അ​ത് ഇ​ന്ത്യ​യു​മാ​യി വ​ലി​യൊ​രു അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ത്തി​നു വ​ഴി​യൊ​രു​ക്കും. ഇ​ന്ത്യ​യി​ലെ അ​ഭ്യ​സ്ത​വി​ദ്യ​രാ​യ ജോ​ലി​ക്കാ​രെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് ട്രം​പ് പ​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ ന​യം ന​ട​പ്പാ​ക്കി​വ​രു​ന്പോ​ൾ ഇ​ന്ത്യ​ക്കാ​രെ എ​ങ്ങ​നെ​യൊ​ക്കെ ബാ​ധി​ക്കു​മെ​ന്ന് ക​ണ്ട​റി​യേ​ണ്ട​തു​ണ്ട്.

ഗ്രീ​ൻ​കാ​ർ​ഡി​നും എ​ച്ച് വ​ൺ വീ​സ​യ്ക്കും​വേ​ണ്ടി കാ​ത്തി​രി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രെ ട്രം​പി​ന്‍റെ ന​യ​ങ്ങ​ൾ ബാ​ധി​ക്കു​മെ​ന്നു​ള്ള​ത് ഉ​റ​പ്പാ​ണ്. അ​മേ​രി​ക്ക​യ്ക്ക് എ​ന്താ​ണോ താ​ത്പ​ര്യം അ​തു മാ​ത്ര​മേ അ​വ​ർ ചെ​യ്യു​ക​യു​ള്ളൂ.

ഇ​ന്ത്യ സ്വ​ന്തം സ്വ​ത​ന്ത്ര വി​ദേ​ശ ന​യ​വും നി​ല​പാ​ടു​ക​ളും നി​ല​നി​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്പോ​ൾ ചി​ല​പ്പോ​ൾ അ​ത് അ​മേ​രി​ക്ക ആ​ദ‍്യം എ​ന്ന ന​യ​വു​മാ​യി ഒ​ത്തു​പോ​കാ​തെ വ​ന്നാ​ൽ, അ​മേ​രി​ക്ക ചൈ​ന​യ്ക്കെ​തി​രേ​യോ മ​റ്റ് രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രേ​യോ ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ൾ​ക്ക് ഇ​ന്ത്യ കൂ​ട്ടു​നി​ൽ​ക്കു​ന്നി​ല്ല എ​ന്നു ക​ണ്ടാ​ൽ, ഇ​ന്ത്യ​യും യു​എ​സും ത​മ്മി​ലു​ള്ള ബ​ന്ധം വ​ഷ​ളാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്.


വി​ദേ​ശ​ന​യ​ത്തി​ൽ ട്രം​പി​ന്‍റെ ഏ​റ്റ​വും മു​ന്തി​യ പ​രി​ഗ​ണ​ന റ​ഷ്യ-​യു​ക്രെ​യ്ൻ യു​ദ്ധ​മാ​കും. പു​ടി​നു​മാ​യി ന​ല്ല ബ​ന്ധ​മു​ണ്ട്. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഈ ​വി​ഷ​യം പ​രി​ഹ​രി​ക്കും എ​ന്നാ​ണ് അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ പ​റ​ഞ്ഞ​ത്.

യു​ക്രെ​യ്നു വി​രു​ദ്ധ​മാ​യും റ​ഷ്യ​ക്ക് അ​നു​കൂ​ല​മാ​യു​മു​ള്ള നി​ല​പാ​ട് അ​മേ​രി​ക്ക എ​ടു​ത്തു​ക​ഴി​ഞ്ഞാ​ൽ അ​ത് റ​ഷ്യ​യു​ടെ വി​ജ​യ​ത്തി​ൽ ക​ലാ​ശി​ക്കും. യു​ക്രെ​യ്നു റ​ഷ്യ​ക്കു മു​ന്നി​ൽ കീ​ഴ​ട​ങ്ങേ​ണ്ടി​വ​രും. എ​ന്നാ​ൽ, മ​ധ്യേ​ഷ‍്യ​യി​ൽ ട്രം​പി​ന്‍റെ മു​ൻ​ഗാ​മി​ക​ളി​ൽ ഭൂ​രി​ഭാ​ഗം​പേ​രും ക​ണ്ണ​ട​ച്ച് ഇ​സ്ര​യേ​ലി​നെ പി​ന്തു​ണ​ച്ച​വ​രാ​ണ്.

അ​പ്പോ​ൾ ട്രം​പ് ഇ​സ്ര​യേ​ലി​ന് കൂ​ടു​ത​ൽ പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്താ​ൽ പ​ല​രും പ്ര​തീ​ക്ഷി​ക്കു​ന്ന​ത് നെ​ത​ന്യാ​ഹു​വു​മാ​യി ച​ർ​ച്ച​ചെ​യ്ത് ഗാ​സ​യി​ലെ യു​ദ്ധം നി​ർ​ത്തും എ​ന്നാ​ണ്. ഇ​ന്ന് യു​എ​സി​നെ നേ​രി​ടു​ന്ന ഏ​റ്റ​വും പ്ര​ബ​ല​ശ​ക്തി ചൈ​ന​യാ​ണ്.

ചൈ​ന​യും യു​എ​സും ത​മ്മി​ലു​ള്ള ബ​ന്ധം ഇ​ന്ത്യ​യും ചൈ​ന​യും ത​മ്മി​ലു​ള്ള ബ​ന്ധം​പോ​ലെ​ത​ന്നെ മ​ത്സ​ര​വും സ​ഹ​ക​ര​ണ​വും നി​റ​ഞ്ഞ​താ​യി​രി​ക്കും. അ​പ്പോ​ൾ ട്രം​പ് ചൈ​ന​യു​മാ​യി ച​ർ​ച്ച​യി​ലൂ​ടെ ഒ​രു ഡീ​ലി​ൽ എ​ത്താ​ൻ സാ​ധി​ച്ചാ​ൽ യു​എ​സു​മാ​യി ചൈ​ന​യ്ക്ക് ന​ല്ല ബ​ന്ധ​മു​ണ്ടാ​വും ചൈ​ന​യ്ക്ക് കൂ​ടു​ത​ൽ പ്ര​ധാ​ന്യം ലോ​ക​ത്ത് ല​ഭി​ക്കു​ക​യും ചെ​യ്യും.

എ​ന്നാ​ൽ നേ​രേ​മ​റി​ച്ച് യു​എ​സും ചൈ​ന​യും ത​മ്മി​ൽ ന​ല്ല ബ​ന്ധ​ത്തി​ലാ​യി​ല്ലെ​ങ്കി​ൽ അ​തു കൂ​ടു​ത​ൽ പ്ര​ശ്ന​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങും. ഇ​ത് ഇ​ന്ത്യ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ്യാ​പാ​ര​രം​ഗ​ത്ത് ട്രം​പി​ന് ഇ​ന്ത്യ​യു​മ​യി പ്ര​ശ്ന​ങ്ങ​ളു​ണ്ട്.

അ​മേ​രി​ക്ക​ൻ സാ​ധ​ന​ങ്ങ​ൾ ഇ​ന്ത്യ കൂ​ടു​ത​ലാ​യി ഇ​റ​ക്കു​മ​തി ചെ​യ്യു​ന്നി​ല്ല എ​ന്ന പ​രാ​തി അ​ദ്ദേ​ഹ​ത്തി​ന് നേ​ര​ത്തേ​ത​ന്നെ​യു​ണ്ട്. ഹാ​ർ​ഡ്‌​ലി ഡേ​വി​ഡ്സ​ൺ ബൈ​ക്കി​ന്‍റെ കാ​ര്യ​ത്തി​ൽ ട്രം​പ് നേ​ര​ത്തേ ഇ​ന്ത്യ​യു​മാ​യി സം​സാ​രി​ച്ചി​ട്ടു​ണ്ട്. അ​പ്പോ​ൾ വ്യാ​പാ​ര​രം​ഗ​ത്ത് ഇ​ന്ത്യ​യും യു​എ​സും ത​മ്മി​ൽ ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടാ​കും എ​ന്നു​ത​ന്നെ വി​ല​യി​രു​ത്താം.

ട്രം​പ് ഭ​ര​ണ​ത്തി​ൽ വ​രു​ന്ന​തോ​ടെ ഇ​ന്ത്യ​യും യു​എ​സും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന് വ​ലി​യൊ​രു കോ​ട്ടം സം​ഭ​വി​ക്കി​ല്ല. മ​റി​ച്ച് ഉ​യ​ര​ത്തി​ൽ​നി​ന്ന് ഉ​യ​ര​ത്തി​ലേ​ക്കു നീ​ങ്ങും എ​ന്ന് പ്ര​തീ​ക്ഷി​ക്കാം. എ​ങ്കി​ലും അ​ത് വ​ള​രെ സ​മാ​ധാ​ന​പ​ര​മാ​യി​രി​ക്കും ശാ​ന്ത​മാ​യി​രി​ക്കും ബു​ദ്ധി​മു​ട്ടു​ക​ളി​ല്ലാ​ത്ത ഒ​രു ബ​ന്ധ​മാ​യി​രി​ക്കും എ​ന്ന് പ്ര​തീ​ക്ഷി​ക്ക​രു​ത്.

വ​ള​രെ ഗൗ​ര​വ​ത്തോ​ടെ, വ​ള​രെ സൂ​ക്ഷി​ച്ചു​വേ​ണം അ​മേ​രി​ക്ക​യു​മാ​യു​ള്ള ഇ​ന്ത്യ​യു​ടെ ബ​ന്ധം വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ. ന​മ്മു​ടെ സ്വാ​ത​ന്ത്ര്യ​ത്തെ​യും താ​ത്പ​ര്യ​ങ്ങ​ളെ​യും ഒ​രു​ത​ര​ത്തി​ലും അ​ടി​യ​റ​വ​യ്ക്കാ​തെ ട്രം​പു​മാ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ർ​ക്കാ​രു​മാ​യു​മു​ള്ള ബ​ന്ധം ന​മ്മ​ൾ ശ​ക്തി​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കേ​ണ്ട​തു​ണ്ട്.