ജി​മ്മി ജോ​ർ​ജ് സൂ​പ്പ​ർ ട്രോ​ഫി വോ​ളീ​ബോ​ൾ ടൂ​ർ​ണ​മെന്‍റിനുള്ള കമ്മിറ്റികളെ തെരഞ്ഞെടുത്തു
Friday, November 8, 2024 6:21 AM IST
പി .പി. ചെ​റി​യാ​ൻ
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ൺ ചാ​ല​ഞ്ചേ​ഴ്​സ് സം​ഘ​ടി​പ്പി​ക്കു​ന്ന 35ാമ​ത് ജി​മ്മി ജോ​ർ​ജ് ടൂ​ർ​ണ​മെ​ന്‍റ് ഗം​ഭീ​ര​മാ​ക്കു​ന്ന​തി​നു​ള്ള പ്രാ​രം​ഭ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു കൊ​ണ്ടു​ള്ള ആ​ദ്യ​യോ​ഗം മി​സ്‌​സൗ​റി സി​റ്റി​യി​ലു​ള്ള അ​പ്നാ ബ​സാ​ർ ഹാ​ളി​ൽ ചേ​ർ​ന്നു. ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി​പ്പി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​നാ​യി ജോ​ജി ജോ​സ​ഫി​നെ ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യും, വി​നോ​ദ് ജോ​സ​ഫി​നെ ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​റാ​യും തെര​ഞ്ഞെ​ടു​ത്തു. ടീം ​മാ​നേ​ജ​ർ ആ​യി ടോ​ണി മ​ങ്ങ​ളി​യേ​യും , ടീം ​കോ​ച്ച് ആ​യി ജോ​സ് കു​ന്ന​ത്തി​നേ​യും , കാ​പ്റ്റ​നാ​യി അ​ലോ​ഷി മാ​ത്യു​വി​നേ​യും തെ​ര​ഞ്ഞെ​ടു​ത്തു.

നോ​ർ​ത്ത​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ഏ​റ്റ​വും വ​ലി​യ കാ​യി​ക മ​ഹോ​ത്സ​വ​മാ​യ ജി​മ്മി ജോ​ർ​ജ് വോ​ളീ​ബോ​ൾ ടൂ​ർ​ണ​മെ​ൻ്റി​ൽ അ​മേ​രി​ക്ക​യി​ൽ നി​ന്നും കാ​ന​ഡ​യി​ൽ നി​ന്നു​മാ​യി പ​ന്ത്ര​ണ്ടോ​ളം ടീ​മു​ക​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. കൂ​ടാ​തെ 45 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്കാ​യും, 18 വ​യ​സ്‌​സി​ന് താ​ഴെ പ്രാ​യ​മു​ള്ള​വ​ർ​ക്കാ​യും പ്ര​ത്യേ​ക​മ​ത്സ​ര​വും ഉ​ണ്ടാ​യി​രി​ക്കും.


ഹൂ​സ്റ്റ​ണോ​ട് അ​ടു​ത്ത് കി​ട​ക്കു​ന്ന ആ​ൽ​വി​ൻ സി​റ്റി​യി​ലു​ള്ള 6 വോ​ളീ​ബോ​ൾ കോ​ർ​ട്ടു​ക​ളു​ള്ള Upside sports plex ൽ ​വ​ച്ച് 2025 മേ​യ് 24 ,25 തീയ​തി​ക​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്ത​പ്പെ​ടു​ക. ഒ​രു​ക്ക​ൾ​ക്കാ​യി വി​വി​ധ മേ​ഖലക​ളി​ൽ പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച പു​രു​ഷ​ൻ​മാ​രും , സ്ത്രീ​ക​ളും, യു​വാ​ക്ക​ളും അ​ട​ങ്ങു​ന്ന 15ാളം ​ക​മ്മി​റ്റി​ക​ളും രൂ​പീ​ക​രി​ച്ചു.

മെ​മോ​റി​യ​ൽ ഡേ ​വീ​ക്കെ​ന്‍റി​ൽ ന​ട​ക്കു​ന്ന ഈ ​മ​ത്സ​ര​ങ്ങ​ൾ കാ​ണു​ന്ന​തി​നും ആ​സ്വ​ദി​ക്കു​ന്ന​തി​നു​മാ​യി ഏ​വ​രേ​യും സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്ന​താ​യി ഹൂ​സ്റ്റ​ൺ ചാ​ല​ഞ്ചേ​ഴ്​സ് ക്ല​ബ് സെ​ക്ര​ട്ട​റി തോ​മ​സ് ജോ​ർ​ജ് പ​റ​ഞ്ഞു.