മാ​ഗി​ന്‍റെ തെ​രെ​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ല​വി​ൽ വ​ന്നു
Monday, November 11, 2024 3:52 PM IST
അ​ജു വാ​രി​ക്കാ​ട്
ഹൂ​സ്റ്റൺ: അം​ഗ​സം​ഖ്യ 5000ത്തോ​ട് അ​ടു​ക്കു​ന്ന നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​റ്റ​ർ ഹൂ​സ്റ്റ​ണിന്‍റെ(മാ​ഗ്) ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ല​വി​ൽ വ​ന്നു.

സു​രേ​ന്ദ്ര​ൻ നാ​യ​ർ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റാ​യും ബാ​ബു തോ​മ​സ്, ജോ​ണി കു​ന്ന​ക്കാ​ട​ൻ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യു​മു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നാ​ണ് നി​ല​വി​ൽ വ​ന്ന​ത്. പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് മു​ണ്ട​ക്ക​ൽ, സെ​ക്ര​ട്ട​റി സു​ബി​ൻ കു​മാ​ര​ൻ, ട്ര​സ്റ്റി ജോ​സ് കെ. ​ജോ​ൺ, ട്ര​സ്റ്റ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ വി​നോ​ദ് വാ​സു​ദേ​വ​ൻ എ​ന്നി​വ​ർ സം​യു​ക്ത​മാ​യി ആ​ണ് ​തീ​രു​മാ​നം അ​റി​യി​ച്ച​ത്.


മാ​ഗി​ന്‍റെ നി​ല​വി​ലു​ള്ള ആ​സ്ഥാ​ന​മാ​യ കേ​ര​ള ഹൗ​സ്‌ പു​തു​ക്കി പ​ണി​യു​ന്ന​തി​നും വി​പു​ലീ​ക​രി​ക്കാ​നു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്ന ഈ​യ​വ​സ​ര​ത്തി​ൽ സം​ഘ​ട​ന​യ്ക്ക് കൂ​ടു​ത​ൽ കു​രു​ത്തേ​കു​ന്ന പു​തി​യൊ​രു നേ​തൃ​ത്വം തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ ഉ​ണ്ടാ​കു​മെ​ന്ന പ്ര​ത്യാ​ശ​യും ഭാ​ര​വാ​ഹി​ക​ൾ പ​ങ്കു​വ​ച്ചു.