ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ചി​ൽ ലോ​ക സ​ൺ​ഡേ സ്കൂ​ൾ ദി​നം ആ​ഘോ​ഷി​ച്ചു
Wednesday, November 6, 2024 6:51 AM IST
പി.പി. ​ചെ​റി​യാ​ൻ
മെ​സ്ക്വി​റ്റ്(​ഡാ​ള​സ്): ലോ​ക സ​ൺ​ഡേ സ്കൂ​ൾ ദി​നം ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ചി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. ന​വം​ബ​ർ മൂ​ന്നി​ന് രാ​വി​ലെ പ​ത്തി​ന് ദേ​വാ​ല​യ പ​രി​സ​ര​ത്തു സ​ൺ​ഡേ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ അ​ണി​നി​ര​ന്ന റാ​ലി​ക്കു ലീ​ന പ​ണി​ക്ക​ർ, തോ​മ​സ് ഈ​ശോ, ജോ​തം സൈ​മ​ൺ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

തു​ട​ർ​ന്ന് ദേ​വാ​ല​യ​ത്തി​ന​ക​ത്തു പ്ര​വേ​ശി​ച്ച​ശേ​ഷം വി​ശ്വാ​സി​ക​ൾ​ക്ക് അ​ഭി​മു​ഖ​മാ​യി ഒ​ത്തു​കൂ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ ക്വ​യ​ർ മാ​സ്റ്റ​ർ സു​ബി കൊ​ച്ച​മ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ "ന​ന്മ​യി​ൻ ദീ​പം തെ​ളി​യു​ക​യാ​യി​ന എ​ന്ന ഉ​ദ്ഘാ​ട​ന ഗാ​നം ഗാ​ന​മാ​ല​പി​ച്ചു.

ലോ​ക സ​ൺ​ഡേ സ്കൂ​ൾ ദി​നം പ്ര​ത്യേ​ക ആ​രാ​ധ​ന​ക്കു വി​കാ​രി റ​വ ഷൈ​ജു സി. ​ജോ​യി​ക്കൊ​പ്പം ജാ​ന​റ്റ് ഫി​ലി​പ്പ്, രോ​ഹ​ൻ ചേ​ല​ഗി​രി, & ലി​യ ത​രി​യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് ന​ട​ന്ന വി​ശു​ദ്ധ​കു​ർ​ബാ​ന​യ്ക്ക് റ​വ. ഷൈ​ജു സി. ​ജോ​യി മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.


അ​ബി​യ​ൻ അ​ല​ക്സ്, ജേ​ഡ​ൻ ജേ​ക്ക​ബ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. ഏ​ബ​ൽ ചാ​ക്കോ, ക്രി​സ്റ്റീ​ൻ അ​ല​ക്സ് എ​ന്നി​വ​ർ നി​ശ്ച​യി​ക്ക​പ്പെ​ട്ട പാ​ഠ​ഭാ​ഗം വാ​യി​ച്ചു. ട്വി​ങ്കി​ൾ ടോ​ബി സ​ന്ദേ​ശം ന​ൽ​കി. എ​ലീ​ജ റി​നു തോ​മ​സ് പ്രാ​ർ​ഥി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ലീ ​മാ​ത്യു ഉ​ദ്ഘാ​ട​ന പ്ര​സം​ഗം നി​ർ​വ​ഹി​ച്ചു. സ​ൺ​ഡേ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ​ക്ക് തു​ട​ർ​ച്ച​യാ​യ മൂ​ന്ന് വ​ർ​ഷ​ത്തി​നു​ള്ള സേ​വ​ന​ത്തി​നു റ​വ. ഷൈ​ജു സി. ​ജോ​യ്, ബി​നി ടോ​ബി, രേ​ഷ്മ ജെ​ഹോ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നു അ​വാ​ർ​ഡു​ക​ൾ ന​ൽ​കി ആ​ദ​രി​ച്ചു.

ഭ​ദ്രാ​സ​നാ​ടി​സ്ഥാ​ന​ത്തി​ൽ ല​ഭി​ച്ച മെ​റി​റ്റ് അ​വാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണ​വും നി​ർ​വ​ഹി​ച്ചു. റ​വ.​ഫാ, ഷൈ​ജു സി.​ജോ​യ് പ്രാ​ർ​ഥ​ന​യോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു.