ജോ​സ​ഫ് ന​മ്പി​മ​ഠ​ത്തി​ന് തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​ൻ മ​ല​യാ​ള സ​ർ​വക​ലാ​ശാ​ല​യു​ടെ ആ​ദ​ര​വ്
Monday, November 11, 2024 7:13 AM IST
പി.​പി. ചെ​റി​യാ​ൻ
ഡാ​ള​സ്/തി​രൂ​ർ: ദീ​ർ​ഘ​കാ​ലം ഡാ​ള​സ് സാം​സ്കാ​രി​ക സാ​ഹി​ത്യ സ​ദ​സു​ക​ളി​ലെ നി​റ​സാ​ന്നി​ധ്യ​വും ഹൂ​സ്റ്റ​ണി​ൽ സ്ഥി​രം താ​മ​സ​ക്കാരനുമായ അ​മേ​രി​ക്ക​യി​ൽ അ​റി​യ​പ്പെ​ടു​ന്ന മ​ല​യാ​ളി ക​വി​യും സാ​ഹി​ത്യ​കാ​ര​നു​മാ​യ ജോ​സ​ഫ് ന​മ്പി​മ​ഠ​ത്തി​ന് തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​ൻ മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​ദ​ര​വ്.

ഭ​ര​ണ​ഭാ​ഷാ വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ല​പ്പു​റം ജി​ല്ല സാ​മൂ​ഹ്യ നീ​തി ഓ​ഫീ​സ്, പി ​ആ​ർ ഡി, ​തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​ൻ മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല, മു​ഖം ഗ്ലോ​ബ​ൽ മാ​ഗ​സി​ൻ, മു​ഖം ബു​ക്സ് എ​ന്നി​വ സം​യു​ക്ത​മാ​യി മ​ല​യാ​ള സ​ർ​വ​ക​ലാ​ശ​ല​യി​ൽ ​ഭ​ര​ണ​ഭാ​ഷ​യും സാ​മൂ​ഹ്യ നീ​തി​യും ​എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​റി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ച​ത്.

മ​ല​യാ​ള​ത്തെ ആ​ദ​രി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ പു​ര​സ്കാ​ര​മാ​യ ഭാ​ഷ​യ്ക്കൊ​രു ഡോ​ള​ർ പു​ര​സ്കാ​രം അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​നാ​യ ഫൊ​ക്കാ​ന​യു​ടെ സം​ഭാ​വ​ന​യാ​ണ്. അ​മേ​രി​ക്ക​ൻ മ​ല​യാ​ളി എ​ഴു​ത്തു​കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ലാ​ന അ​മേ​രി​ക്ക​യി​ൽ ന​ട​ത്തു​ന്ന സാ​ഹി​ത്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ലി​യ മാ​തൃ​ക​യാ​ണ്.

ഇ​വ​യെ​ല്ലാം മ​ല​യാ​ള​ത്തി​ന് ഞ​ങ്ങ​ൾ ന​ൽ​കു​ന്ന ഹൃ​ദ​യം നി​റ​ഞ്ഞ സ്നേ​ഹ​മാ​ണ് . മ​ല​യാ​ളം സ​ർ​വക​ലാ​ശാ​ല ത​ന്‍റെ അ​ൻ​പ​ത് വ​ർ​ഷ​ത്തെ കാ​വ്യ​ജീ​വി​ത​ത്തെ ആ​ദ​രി​ച്ച​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ജോ​സ​ഫ് ന​മ്പി​മ​ഠം പ​റ​ഞ്ഞു. മ​ല​യാ​ള​ത്തെ കേ​ര​ളം മ​റ​ന്നാ​ലും ഞ​ങ്ങ​ൾ പ്ര​വാ​സി​മ​ല​യാ​ളി​ക​ൾ മ​റ​ക്കു​ക​യി​ല്ല​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.


മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​എ​ൽ. സു​ഷ​മ അധ്യക്ഷം വ​ഹി​ച്ച പ​രി​പാ​ടി തി​രൂ​ർ സ​ബ് ക​ള​ക്ട​ർ ദി​ലീ​പ് പി ​കൈ​നി​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സാ​മൂ​ഹ്യ നീ​തി ഓ​ഫീ​സ​ർ ഷീ​ബ മും​താ​സ് ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും നോ​വ​ലി​സ്റ്റ് ഐ.ആ​ർ. പ്ര​സാ​ദ് മു​ഖ്യ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

ക​വി​യും എ​ഴു​ത്തു​കാ​ര​നു​മാ​യ ജോ​സ​ഫ് ന​മ്പി​മ​ഠ​ത്തി​ന് മ​ല​യാ​ളം സ​ർ​വ്വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സു​ഷ​മ മൊ​മെന്‍റോ ന​ൽ​കി. ​എ​ഴു​ത്തു​കാ​രാ​യ കെ.​പി. രാ​മ​നു​ണ്ണി,ബി. ​ഹ​രി​കു​മാ​ർ, അ​നി​ൽ പെ​ണ്ണു​ക്ക​ര, ഡോ. ​ബാ​ബു​രാ​ജ​ൻ .കെ, ​ഡോ. എം. ​ജി. മ​ല്ലി​ക എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

കു​മാ​രി ല​ക്ഷ്മി മോ​ഹ​ൻ ജോ​സ​ഫ് ന​മ്പി​മ​ഠ​ത്തി​ന്‍റെ തു​ഞ്ച​ന്‍റെ കി​ളി​മ​ക​ൾ എ​ന്ന ക​വി​ത വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ചു.