കു​ടി​യേ​റ്റം എ​ന്ന ട്രം​പ്കാ​ര്‍​ഡ്
Thursday, November 7, 2024 11:02 AM IST
പി.​ടി. ചാ​ക്കോ
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കു​ടി​യേ​റ്റ​ക്കാ​രു​ടെ നാ​ടെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന അ​മേ​രി​ക്ക​യി​ല്‍ 47-ാം പ്ര​സി​ഡ​ന്‍റാ​യി ഡോ​ണ​ള്‍​ഡ് ട്രം​പ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് കു​ടി​യേ​റ്റ​മെ​ന്ന ട്രം​പ്കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ച്. പ്ര​ചാ​ര​ണ​ത്തി​ന്‍റെ തു​ട​ക്കം മു​ത​ല്‍ ഒ​ടു​ക്കം​വ​രെ കു​ടി​യേ​റ്റ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ധാ​ന വി​ഷ​യം.

കു​ടി​യേ​റ്റ​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ ഊ​റ്റ​മാ​യ പി​ന്തു​ണ​യാ​ണ് ട്രം​പി​നു ല​ഭി​ച്ച​ത്. ക​മ​ല ഹാ​രി​സ് പ്ര​തി​രോ​ധ​ത്തി​ലാ​യ​തും ഇ​തേ വി​ഷ​യ​ത്തി​ല്‍. ഞാ​യ​റാ​ഴ്ച ജോ​ര്‍​ജി​യ​യി​ല്‍ ന​ട​ന്ന സ​മാ​പ​ന റാ​ലി​യി​ല്‍ താ​ന്‍ "ഏ​ലി​യ​ന്‍ എ​നി​മീ​സ് ആ​ക്ട് 1798' പു​റ​ത്തെ​ടു​ക്കു​മെ​ന്ന് ട്രം​പ് ആ​വ​ര്‍​ത്തി​ച്ചു.

ര​ണ്ടാം ലോ​ക​യു​ദ്ധ കാ​ല​ത്ത് യു​ദ്ധ​ത്ത​ട​വു​കാ​ര്‍​ക്കെ​തി​രേ പ്ര​യോ​ഗി​ച്ച നി​യ​മ​മാ​ണി​ത്. അ​മേ​രി​ക്ക​യോ​ട് ശ​ത്രു​ത​യു​ള്ള രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​രെ ത​ട​വി​ലാ​ക്കാ​നും പു​റ​ത്താ​ക്കാ​നും അ​ധി​കാ​രം ന​ല്കു​ന്ന നി​യ​മം.

ഇ​തു​പ​യോ​ഗി​ച്ച് അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ ഇ​റ​ക്കു​മെ​ന്നും അ​തി​ര്‍​ത്തി അ​ട​യ്ക്കു​മെ​ന്നും അ​മേ​രി​ക്ക​ക്കാ​രെ കൊ​ല്ലു​ന്ന കു​ടി​യേ​റ്റ​ക്കാ​ര്‍​ക്ക് വ​ധ​ശി​ക്ഷ ന​ല്കു​മെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അ​മേ​രി​ക്ക​യി​ല്‍ ല​ക്ഷ​ക്ക​ണ​ക്കി​ന് അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രു​ടെ അ​ധി​നി​വേ​ശം ഉ​ണ്ടാ​യെ​ന്നും അ​വ​ര്‍ വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ​വ​രെ പി​ടി​ച്ചു തി​ന്നെ​ന്നും എ​കെ 47 തോ​ക്കു​മാ​യാ​ണ് അ​വ​ര്‍ വ​ന്ന​തെ​ന്നു​മൊ​ക്കെ ട്രം​പ് പ്ര​സം​ഗി​ച്ചു.

കു​ടി​യേ​റ്റ​ക്കാ​ര്‍ ത​ങ്ങ​ളു​ടെ വി​ഭ​വ​ങ്ങ​ളും ജോ​ലി​ക​ളും ത​ട്ടി​യെ​ടു​ക്കു​ന്നു​ണ്ടെ​ന്ന് അ​മേ​രി​ക്ക​ക്കാ​ര്‍ ക​രു​തു​ന്നു. സാ​ധാ​ര​ണ ജോ​ലി മു​ത​ല്‍ ഉ​യ​ര്‍​ന്ന ജോ​ലി​വ​രെ കു​ടി​യേ​റ്റ​ക്കാ​ര്‍ ക​വ​ര്‍​ന്നെ​ടു​ത്തു. ഇ​ന്ത്യ​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന കു​ടി​യേ​റ്റ​ക്കാ​രാ​ണ് അ​മേ​രി​ക്ക​യി​ല്‍ ഏ​റ്റ​വും വ​രു​മാ​ന​മു​ള്ള​വ​ര്‍. അ​തേ​സ​മ​യം വ​രു​മാ​ന​ത്തി​ല്‍ വെ​ള്ള​ക്കാ​ര്‍ ഏ​ഴാ​മ​താ​ണ്.

ഐ​ടി, ആ​രോ​ഗ്യം​രം​ഗം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ ആ​ധി​പ​ത്യ​വും സ​മ്പാ​ദ്യ​ശീ​ല​വു​മാ​ണ് ഇ​ന്ത്യ​ക്കാ​രെ ഒ​ന്നാ​മ​താ​ക്കി​യ​ത്. ട്രം​പി​ന്‍റെ നി​ല​പാ​ട് അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ മാ​ത്ര​മേ ബാ​ധി​ക്കു​ക​യു​ള്ളോ അ​തോ ഇ​ന്ത്യ ഉ​ള്‍​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ലെ കു​ടി​യ​റ്റ​ക്കാ​രെ ബാ​ധി​ക്കു​മോ​യെ​ന്ന് ക​ണ്ട​റി​യ​ണം.

സാ​മ്പ​ത്തി​ക​വി​ഷ​യ​ങ്ങ​ളാ​ണ് ട്രം​പി​നെ സ​ഹാ​യി​ച്ച മ​റ്റൊ​രു ഘ​ട​കം. അ​മേ​രി​ക്ക​യി​ല്‍ നാ​ണ്യ​പ്പെ​രു​പ്പം ഉ​യ​ര്‍​ന്നു നി​ൽ​ക്കു​ക​യും സാ​ധാ​ര​ണ​ക്കാ​രെ ബാ​ധി​ക്കു​ക​യും ചെ​യ്തു. പ​ലി​ശ​നി​ര​ക്കും തൊ​ഴി​ലി​ല്ലാ​യ്മ​യും ഉ​യ​ര്‍​ന്നു​ത​ന്നെ. സാ​മ്പ​ത്തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ട്രം​പാ​ണ് കു​ടു​ത​ല്‍ മെ​ച്ച​മെ​ന്ന് അ​മേ​രി​ക്ക​ക്കാ​ര്‍ വി​ശ്വ​സി​ക്കു​ന്നു.

യു​ക്രെ​യ്ൻ യു​ദ്ധ​വും ഗാ​സാ​യു​ദ്ധ​വും പ​രി​ഹ​രി​ക്കാ​നും ട്രം​പി​നു സാ​ധി​ക്കും. അ​മേ​രി​ക്ക​യു​ടെ ആ​യു​ധ​വും പ​ണ​വും യു​ദ്ധ​ത്തി​നു വി​നി​യോ​ഗി​ക്കു​ന്ന​തി​നെ ജ​ന​ങ്ങ​ള്‍ വെ​റു​ക്കു​ന്നു. ലോ​ക​പോ​ലീ​സെ​ന്ന പ​ദ​വി വീ​ണ്ടെ​ടു​ക്കാ​ന്‍ ട്രം​പി​നു ക​ഴി​യു​മെ​ന്നും ഭീ​ക​ര പ്ര​സ്ഥാ​ന​ങ്ങ​ളെ നി​ല​യ്ക്കു നി​ര്‍​ത്തു​മെ​ന്നും അ​വ​ര്‍ വി​ശ്വ​സി​ക്കു​ന്നു.

ഗ​ര്‍​ഭ​ച്ഛി​ദ്രം ഏ​ശി​യി​ല്ല

ക​മ​ല ഹാ​രി​സി​ന്‍റെ പ്ര​ചാ​ര​ണാ​യു​ധം ഗ​ര്‍​ഭ​ച്ഛി​ദ്ര​മാ​യി​രു​ന്നു. സ്ത്രീ​ക​ളു​ടെ ഇ​ട​യി​ല്‍ പ്ര​ചു​ര​പ്ര​ചാ​രം നേ​ടി​യ വി​ഷ​യം. 2022 വ​രെ അ​മേ​രി​ക്ക​യി​ല്‍ ഗ​ര്‍​ഭ​ച്ഛി​ദ്രം അ​നു​വ​ദ​നീ​യ​മാ​യി​രു​ന്ന​ത് ഫെ​ഡ​റ​ല്‍ കോ​ട​തി​യാ​ണ് റ​ദ്ദാ​ക്കി​യ​ത്. ഇ​പ്പോ​ള്‍ സം​സ്ഥാ​ന​ങ്ങ​ള്‍ അ​വ​ര്‍​ക്ക് ഇ​ഷ്ട​മു​ള്ള രീ​തി​യി​ലാ​ണി​ത് ന​ട​പ്പാ​ക്കു​ന്ന​ത്.

ഗ​ര്‍​ഭ​ച്ഛി​ദ്രം വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ വി​ഷ​യ​മാ​ണെ​ന്നും താ​ന​ത് പു​നഃ​സ്ഥാ​പി​ക്കു​മെ​ന്നു​മാ​യി​രു​ന്നു ക​മ​ല​യു​ടെ വാ​ഗ്ദാ​നം. എ​ന്നാ​ല്‍ പ​ര​മ്പ​രാ​ഗ​ത മ​ത​വി​ശ്വാ​സി​ക​ളും സ​ഭ​ക​ളും ഗ​ര്‍​ഭ​ച്ഛി​ദ്ര​ത്തെ അ​നു​കൂ​ലി​ക്കു​ന്നി​ല്ല. പ്രൊ​ട്ട​സ്റ്റ​ന്‍റ് മ​ത​വി​ശ്വാ​സി​യാ​യ ട്രം​പി​ന് എ​ല്ലാ ക്രൈ​സ്ത​വ വി​ഭാ​ഗ​ങ്ങ​ളും പി​ന്തു​ണ ന​ല്കി.

60 ശ​ത​മാ​നം വെ​ള്ള​ക്കാ​രു​ള്ള നാ​ടാ​ണ് അ​മേ​രി​ക്ക. മെ​ക്‌​സി​ക്ക​ന്‍, പോ​ര്‍​ട്ടോ​റി​ക്ക​ന്‍ ഉ​ള്‍​പ്പെ​ടെ 19 ശ​ത​മാ​നം ഹി​സ്പാ​നി​ക്, 13 ശ​ത​മാ​നം ക​റു​ത്ത വം​ശ​ജ​ര്‍ തു​ട​ങ്ങി​യ​വ​രാ​ണ് ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ ന​ട്ടെ​ല്ല്. എ​ന്നാ​ല്‍ അ​തി​ല്‍​പ്പോ​ലും വി​ള്ള​ല്‍ വീ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു.


പോ​ര്‍​ട്ടോ​റി​ക്ക​ക്കാ​രെ മാ​ലി​ന്യ​മെ​ന്ന് അ​ധി​ക്ഷേ​പി​ച്ചി​ട്ടും അ​വ​ര്‍ ഏ​റെ​യു​ള്ള പെ​ന്‍​സി​ല്‍​വേ​നി​യ​യി​ലോ ഫ്‌​ളോ​റി​ഡ​യി​ലോ അ​തു പ്ര​തി​ഫ​ലി​ച്ചി​ല്ല. ഭൂ​രി​പ​ക്ഷ സ​മൂ​ഹ​ത്തി​ന്‍റെ പ്ര​തി​നി​ധി​യാ​ണ് ട്രം​പെ​ന്ന വി​കാ​രം ആ​ളി​ക്ക​ത്തി​ച്ചു.

1789ല്‍ ​ജോ​ര്‍​ജ് വാ​ഷിം​ഗ്ട​ണ്‍ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റാ​യ​ശേ​ഷം ഇ​തു​വ​രെ​യു​ള്ള 47 പ്ര​സി​ന്‍റു​മാ​രി​ല്‍ ബ​റാ​ക് ഒ​ബാ​മ മാ​ത്ര​മാ​ണ് ക​റു​ത്ത​വം​ശ​ജ​ന്‍. ഒ​രു വ​നി​ത അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റാ​യി​ട്ടി​ല്ല. ഹി​ലാ​രി ക്ലി​ന്‍റ​നാ​യി​രു​ന്നു ആ​ദ്യ​ത്തെ വ​നി​താ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി.

ക​മ​ല ഹാ​രി​സ് ജ​യി​ച്ചി​രു​ന്നെ​ങ്കി​ല്‍ ആ​ദ്യ​ത്തെ വ​നി​താ പ്ര​സി​ഡ​ന്‍റ് എ​ന്ന അ​ത്യ​പൂ​ര്‍​വ ബ​ഹു​മ​തി സ്വ​ന്ത​മാ​ക്കാ​മാ​യി​രു​ന്നു. ആ​ദ്യ​ത്തെ ഇ​ന്ത്യ​ന്‍ വം​ശ​ജ​യെ​ന്ന പ​ദ​വി​യും.

എ​ന്നാ​ല്‍ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റാ​യി, സ​ര്‍​വ​സൈ​ന്യാ​ധി​പ​യാ​യി ഒ​രു സ്ത്രീ​യെ ഉ​ള്‍​ക്കൊ​ള്ളാ​ന്‍ അ​വ​ര്‍ ഇ​നി​യും ത​യാ​റ​ല്ല. ര​ണ്ടു വ​നി​താ സ്ഥാ​നാ​ര്‍​ഥി​ക​ളെ​യും തോ​ല്പി​ച്ച റി​ക്കാ​ര്‍​ഡും ട്രം​പി​നു​ള്ള​ത്.

ത​മി​ഴ്‌​നാ​ട്ടി​ല്‍ വേ​രു​ള്ള ക​മ​ല ഹാ​രി​സ് ഇ​ന്ത്യ​ന്‍ വം​ശ​ജ​യാ​ണെ​ങ്കി​ലും അ​മേ​രി​ക്ക​യി​ലു​ള്ള ഇ​ന്ത്യ​ക്കാ​രും മ​ല​യാ​ളി​ക​ളും ട്രം​പി​ന്‍റെ പ​ക്ഷ​ത്താ​ണ്. മോ​ദി​യോ​ടു​ള്ള പ്ര​തി​പ​ത്തി​യും കു​ടി​യേ​റ്റ വി​രു​ദ്ധ​ത​യും അ​വ​രെ ട്രം​പി​ലേ​ക്ക് അ​ടു​പ്പി​ച്ചു.

ഇ​ന്ത്യ​ന്‍ വം​ശ​ജ​ര്‍ ഒ​ന്ന​ര​ശ​ത​മാ​ന​ത്തോ​ള​മേ ഉ​ള്ളു​വെ​ങ്കി​ലും സാ​മ്പ​ത്തി​ക​മാ​യും മ​റ്റും ഉ​യ​ര്‍​ന്ന നി​ല​യി​ലാ​ണ്. ത​നി​ക്ക് ഇ​ന്ത്യ​ന്‍ വേ​രു​ണ്ടെ​ന്ന് ക​മ​ല ദീ​പാ​വ​ലി ദി​വ​സ​മാ​ണ് തു​റ​ന്നു പ​റ​ഞ്ഞ​ത്. വോ​ട്ട് ബാ​ങ്കു​ള്ള ക​റു​ത്ത​വം​ശ​ത്തി​ല്‍​പ്പെ​ട്ട​വ​ളാ​യി അ​റി​യ​പ്പെ​ടാ​നാ​ണ് അ​വ​ര്‍ കൂ​ടു​ത​ല്‍ ആ​ഗ്ര​ഹി​ച്ച​ത്.

വ്യ​ക്തി സ്വാ​ത​ന്ത്ര്യം, ജ​നാ​ധി​പ​ത്യ​സം​ര​ക്ഷ​ണം എ​ന്നി​വ​യാ​യി​രു​ന്നു ക​മ​ല ഹാ​രി​സി​ന്‍റെ മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍. ട്രം​പി​നെ ഏ​കാ​ധി​പ​തി​യാ​യി വി​ശേ​ഷി​പ്പി​ച്ചു. ഇ​വ ര​ണ്ടും അ​പ​ക​ട​മാ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പു ന​ല്കി. അ​മേ​രി​ക്ക​യെ വീ​ണ്ടും മ​ഹ​ത്ത​ര​മാ​ക്കൂ എ​ന്ന ട്രം​പി​ന്‍റെ മു​ദ്രാ​വാ​ക്യ​ത്തി​നു ന​ല്ല സ്വീ​കാ​ര്യ​ത കി​ട്ടി.

ക​ടു​ത്ത വെ​ല്ലു​വി​ളി​ക​ള്‍

ക​ടു​ത്ത വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ട്ടു​ത​ന്നെ​യാ​ണ് ട്രം​പ് ല​ക്ഷ്യ​ത്തി​ലെ​ത്തി​യ​ത്. പ്ര​ധാ​ന​പ്പെ​ട്ട മീ​ഡി​യ​ക​ളെ​ല്ലാം അ​ദ്ദേ​ഹ​ത്തി​ന് എ​തി​രാ​യി​രു​ന്നു. ബു​ദ്ധി​ജീ​വി​ക​ള്‍, സം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​ര്‍, പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​രൊ​ക്കെ അ​ദ്ദേ​ഹ​ത്തെ എ​തി​ര്‍​ത്തു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ കൂ​ടെ ജോ​ലി ചെ​യ്തി​രു​ന്ന ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് ജോ​ണ്‍ കെ​ല്ലി ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍, മു​ന്‍ സെ​ന​റ്റ​ര്‍ മി​റ്റ് റോ​ണി ഉ​ള്‍​പ്പെ​ടെ​യു​ള്ള റി​പ്പ​ബ്ലി​ക്ക​ന്‍ നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​രൊ​ക്കെ അ​ദ്ദേ​ഹ​ത്തെ എ​തി​ര്‍​ത്ത് രം​ഗ​ത്തു​വ​ന്നു.

ര​ണ്ടു ത​വ​ണ ട്രം​പി​നെ ഇം​പീ​ച്ച് ചെ​യ്‌​തെ​ങ്കി​ലും സെ​ന​റ്റും കോ​ണ്‍​ഗ്ര​സും സം​ര​ക്ഷി​ച്ചു. ഇം​പീ​ച്ച് ചെ​യ്താ​ല്‍ പി​ന്നീ​ട് പ​ദ​വി​ക​ള്‍ വ​ഹി​ക്കാ​നാ​വി​ല്ല. 26 സ്ത്രീ​ക​ളാ​ണ് ട്രം​പി​നെ​തി​രേ പ​രാ​തി ന​ല്കി​യ​ത്.

വ​ഞ്ച​നാ​ക്കു​റ്റം, സാ​മ്പ​ത്തി​ക കു​റ്റം തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ല്‍ 34 കേ​സു​ക​ളു​ണ്ട്. ചി​ല കേ​സു​ക​ളി​ല്‍ അ​ദ്ദേ​ഹം ശി​ക്ഷി​ക്ക​പ്പെ​ട്ടു. അ​തി​ന്‍റെ അ​പ്പീ​ലും മ​റ്റും ന​ട​ന്നു​വ​രു​ന്നു. ഈ ​കേ​സു​ക​ള്‍ അ​ദ്ദേ​ഹ​ത്തി​നു ഭാ​വി​യി​ല്‍ ത​ട​സ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​യേ​ക്കാം.

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ട്രം​പ് തോ​റ്റി​രു​ന്നെ​ങ്കി​ലോ? അ​മേ​രി​ക്ക​യി​ലെ വി​ഖ്യാ​ത​മാ​യ പ്യൂ ​റി​സേ​ര്‍​ച്ച് ന​ട​ത്തി​യ സ​ര്‍​വേ​യി​ല്‍ പ​ങ്കെ​ടു​ത്ത 72 ശ​ത​മാ​നം പേ​രും പ​റ​ഞ്ഞ​ത് അ​ദ്ദേ​ഹം തോ​ല്‍​വി അം​ഗീ​ക​രി​ക്കി​ല്ല എ​ന്നാ​ണ്.

2020ല്‍ ​തോ​റ്റ​പ്പോ​ള്‍ അ​മേ​രി​ക്ക​ന്‍ പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​മാ​യ ക്യാ​പി​റ്റോ​ള്‍ ഹി​ല്ലി​ലേ​ക്ക് ട്രം​പി​ന്‍റെ അ​നു​യാ​യി​ക​ള്‍ ന​ട​ത്തി​യ ആ​ക്ര​മ​ണം ജ​നം മ​റ​ന്നി​ട്ടി​ല്ല. എ​ന്താ​യാ​ലും ട്രം​പി​ന്‍റെ ജ​യം അ​ത്ത​രം അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ള്‍​കൂ​ടി ഒ​ഴി​വാ​ക്കി​യി​രി​ക്കു​ന്നു.