കൊ​ല​പാ​ത​ക കേ​സ്: ഒ​ഹാ​യോ മു​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കു​റ്റ​കാ​ര​നാ​ണെ​ന്ന് കോ​ട​തി
Thursday, November 7, 2024 12:48 PM IST
പി.​പി. ചെ​റി​യാ​ൻ
ഒ​ഹാ​യോ: കൊ​ളം​ബ​സി​ൽ 2020 ഡി​സം​ബ​ർ 22ന് ക​റു​ത്ത​വ​ർ​ഗ​ക്കാ​ര​നാ​യ ആ​ന്ദ്രേ ഹി​ല്ലി​നെ(47) കൊ​ല​പ്പെ​ടു​ത്തി​യ കേസിൽ വെ​ള്ള​ക്കാ​ര​നാ​യ മു​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​ദം കോ​യി​നെ(48) കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ജൂ​റി ക​ണ്ടെ​ത്തി.

കൊ​ല​പാ​ത​കം, അ​ശ്ര​ദ്ധ​മാ​യ ന​ര​ഹ​ത്യ, ക്രൂ​ര​മാ​യ ആ​ക്ര​മ​ണം എ​ന്നീ മൂ​ന്ന് കേ​സു​ക​ളി​ലും കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ കോ​യി​ക്കു ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ​യാ​ണ് ജൂ​റി നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

സം​ഭ​വ ദി​വ​സം പു​ല​ർ​ച്ചെ 1.30 ഓ​ടെ ഒ​രു വാ​ഹ​നം ഓ​ണാ​ക്കു​ന്ന​തും ഓ​ഫാ​ക്കു​ന്ന​തും സം​ബ​ന്ധി​ച്ചു റി​പ്പോ​ർ​ട്ടു ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ ആ​ദം ഹി​ല്ലി​ന് നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.


വീ​ടിന്‍റെ ഗാ​രേ​ജി​ൽ നി​ന്ന് പു​റ​ത്തു​ക​ട​ക്കാ​ൻ ആ​ദം ഹി​ല്ലി​നോ​ട് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. നാ​ല് ത​വ​ണ വെ​ടി​യു​തി​ർ​ത്ത​പ്പോ​ൾ ഹി​ൽ റി​വോ​ൾ​വ​ർ കൈ​വ​ശം വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് താ​ൻ തെ​റ്റി​ദ്ധ​രി​ച്ചു​വെ​ന്ന് വി​ചാ​ര​ണ​യ്ക്കി​ടെ ആ​ദം മൊ​ഴി ന​ൽ​കി.

ഹി​ൽ വീ​ട്ടു​ട​മ​യു​ടെ അ​തി​ഥി​യാ​ണെ​ന്ന് പി​ന്നീ​ട് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​ന​സി​ലാ​യി. വെ​ടി​വ​യ്പ്പി​ന് തൊ​ട്ടു​പി​ന്നാ​ലെ കൊ​ളം​ബ​സ് പോലീ​സ് ഡി​പ്പാ​ർ​ട്ട്മെന്‍റ് ആ​ദ​ത്തെ പു​റ​ത്താ​ക്കി​യി​രു​ന്നു.