സൗത്ത് കരോലിന: കൺവീനിയൻസ് സ്റ്റോർ ക്ലാർക്കിനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ റിച്ചഡ് മൂറിന്റെ വധശിക്ഷ നടപ്പിലാക്കി.
ജയിൽ ഡയറക്ടർ, പാസ്റ്റർമാർ, കുടുംബാംഗങ്ങൾ എന്നിവർ വധശിക്ഷ ഒഴിവാക്കണമെന്ന് അഭ്യർഥിച്ചിരുന്നുവെങ്കിലും അത് അംഗീകരിച്ചില്ല.
മാരകമായ വിഷം കുത്തിവച്ചാണ് ശിക്ഷ നടപ്പാക്കിയത്. വൈകുന്നേരം 6.24 ന് മരണം സ്ഥിരീകരിച്ചു. 2001-ലാണ് മൂറിന് വധശിക്ഷ വിധിച്ചത്.