ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ജ​ന്മ​ദി​നാ​ഘോ​ഷം 16ന്
Tuesday, November 5, 2024 3:14 PM IST
പി.​പി. ചെ​റി​യാ​ൻ
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ കേ​ര​ള​ത്തി​ന്‍റെ 68-ാമ​ത്‌ പി​റ​ന്നാ​ൾ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കു​ന്നു. ഈ മാസം 16ന് കേ​ര​ളീ​യം എ​ന്ന​പേ​രി​ലാ​ണ് കേ​ര​ളം പി​റ​വി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം, തി​രു​വാ​തി​ര, മാ​ർ​ഗം​ക​ളി, ഒ​പ്പ​ന, കേ​ര​ള​ന​ട​നം, തെ​യ്യം തു​ട​ങ്ങി​യ കേ​ര​ള​ത്ത​നി​മ​യാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളു​മാ​യി ത​ക​ർ​പ്പ​ൻ ഒ​രാ​ഘോ​ഷ​മാ​ണ് കേ​ര​ളീ​യം.

വൈ​കുന്നേരം ആറ് മു​ത​ൽ 8.30 വ​രെ ഗാ​ർ​ല​ൻ​ഡി​ലെ സെ​ന്‍റ് തോ​മ​സ് സീ​റോമ​ല​ബാ​ർ ച​ർ​ച്ച് ജൂ​ബി​ലി ഹാ​ളി​ലാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് തി​ര​ശീ​ല ഉ​യ​രു​ന്ന​ത്. എ​ല്ലാ​വ​രെ​യും കേ​ര​ളീ​യ​ത്തി​ലേ​ക്കു സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സെ​ക്ര​ട്ട​റി മ​ൻ​ജി​ത് കൈ​നി​ക്ക​ര അ​റി​യി​ച്ചു.


പ്ര​സി​ഡന്‍റ് പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ, ദീ​പ​ക് മ​ട​ത്തി​ൽ, സു​ബി ഫി​ലി​പ്പ്, വി​നോ​ദ് ജോ​ർ​ജ് ,സാ​ബു മാ​ത്യു, ജെ​യ്‌​സി രാ​ജു, സാ​ബു മു​ക്കാ​ല​ടി​യി​ൽ, അ​ഗ​സ്റ്റി​ൻ ബേ​ബി​റ്റ് കൊ​ടു​വ​ത്ത് ഫ്രാ​ൻ​സി​സ് ആം​ബ്രോ​സ് ഡിം​പി​ൾ ജോ​സ​ഫ് എ​ന്നി​വ​രാ​ണ് കേ​ര​ളീ​യം വൻ വി​ജ​യ​മാ​കു​ന്ന​തി​നു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.