ജോ​സ​ഫ് ന​മ്പി​മ​ഠ​ത്തി​ന്‍റെ ക​വി​താ​സ​മാ​ഹാ​രം കെ.​പി. രാ​മ​നു​ണ്ണി പ്ര​കാ​ശ​നം ചെ​യ്തു
Tuesday, November 12, 2024 5:11 PM IST
പി.​പി. ചെ​റി​യാ​ൻ
ഹൂ​സ്റ്റ​ൺ: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി എ​ഴു​ത്തു​കാ​ര​നും സം​ഘാ​ട​ക​നു​മാ​യ ജോ​സ​ഫ് ന​മ്പി​മ​ഠ​ത്തി​ന്‍റെ ക​വി​താ​സ​മാ​ഹാ​രം "ന​ട​ക്കാ​നി​റ​ങ്ങി​യ ക​വി​ത' പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ൻ കെ.​പി. രാ​മ​നു​ണ്ണി പ്ര​കാ​ശ​നം ചെ​യ്തു.

ഒ​രേ സ​മ​യം അ​മേ​രി​ക്ക​ൻ അ​നു​ഭ​വ​ങ്ങ​ളും കേ​ര​ളീ​യ സ്മൃ​തി​ചി​ത്ര​ങ്ങ​ളും ആ​വാ​ഹി​ക്കു​ന്ന ജോ​സ​ഫ് ന​മ്പി​മ​ഠ​ത്തി​ന്‍റെ ക​വി​ത​ക​ൾ ഇ​ന്ന​ത്തെ ത​ല​മു​റ​ പി​ന്തു​ട​രേ​ണ്ട​താ​ണെ​ന്ന് കെ.​പി. രാ​മ​നു​ണ്ണി പ​റ​ഞ്ഞു. പു​സ്ത​ക പ്ര​കാ​ശ​നം തൃ​ശൂ​ർ പ്ര​സ് ക്ല​ബി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബി. ​ഹ​രി​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

സു​കു​മാ​ർ അ​ഴീ​ക്കോ​ട് ത​ത്വ​മ​സി സം​സ്കാ​രി​ക അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ടി.​ജി. വി​ജ​യ​കു​മാ​ർ പു​സ്ത​കം സ്വീ​ക​രി​ച്ചു.



ക​ഴി​ഞ്ഞ 50 വ​ർ​ഷ​ങ്ങ​ളി​ലാ​യി എ​ഴു​തി​യ ക​വി​ത​ക​ളു​ടെ സ​മാ​ഹാ​ര​മാ​ണ് ന​ട​ക്കാ​നി​റ​ങ്ങി​യ ക​വി​ത​യെ​ന്നും ദേ​ശാ​ന്ത​ര വാ​സി​യെ​ന്ന അ​പ​ക​ർ​ഷ​മി​ല്ലാ​തെ മ​ല​യാ​ള​ത്തി​ൽ ഇ​ന്നു​വ​രെ എ​ഴു​താ​ൻ സാ​ധി​ച്ച​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് ജോ​സ​ഫ് ന​മ്പി​മ​ഠം മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.


ച​ങ്ങ​നാ​ശേ​രി​യെ​ന്ന ഗ്രാ​മ​ത്തി​ൽ നി​ന്നും അ​മേ​രി​ക്ക​യി​ലെ​ത്തി ജീ​വി​ത​ത്തി​ന്‍റെ ഓ​ട്ട​ത്തി​നി​ട​യി​ൽ എ​ന്തെ​ങ്കി​ലും എ​ഴു​താ​ൻ സാ​ധി​ച്ച​ത് ഭാ​ഗ്യ​മാ​ണ്. അ​ത് പു​സ്ത​ക​രൂ​പ​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​വാ​ൻ സാ​ധി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ത​ന്‍റെ ക​വി​ത​ക​ളു​ടെ സ​മ്പൂ​ർ​ണ്ണ സ​മാ​ഹാ​രം ഉ​ട​ൻ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.



മു​ഖം ബു​ക്സ് മ​ല​പ്പു​റ​മാ​ണ് പ്ര​സാ​ധ​ക​ർ.​ ച​ട​ങ്ങി​ൽ പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​രി എ​ച്ച്മു​ക്കു​ട്ടി, വി​ജ​യ​രാ​ജ മ​ല്ലി​ക, സു​ഭാ​ഷ് പോ​ണോ​ളി, ഡാ​ലി​യ ഉ​ദ​യ​ൻ, ഡി​ന, അ​ൻ​വ​ർ, സ​ജി​ത വി​വേ​ക് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

മു​ഖം ബു​ക്സ് എ​ഡി​റ്റ​ർ അ​നി​ൽ പെ​ണ്ണു​ക്ക​ര സ്വാ​ഗ​ത​വും എ​ഴു​ത്തു​കാ​രി സു​നി​ത സു​കു​മാ​ര​ൻ ന​ന്ദി​യും അ​റി​യി​ച്ചു.​ ന​മ്പി മ​ഠ​ത്തി​ന്‍റെ ക​വി​ത​ക​ൾ ഗാ​യി​ക വി​ജ​യ​ശ്രീ ര​ഘു ആ​ല​പി​ച്ചു.