50 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ ന്യൂ​മോ​കോ​ക്ക​ൽ വാ​ക്സീ​നെ​ടു​ക്ക​ണ​മെ​ന്ന് സി​ഡി​സി
Thursday, November 7, 2024 3:31 PM IST
പി.​പി. ചെ​റി​യാ​ൻ
ന്യൂ​യോ​ർ​ക്ക്: അ​ഞ്ച് വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളും 50 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള മു​തി​ർ​ന്ന​വ​രും ന്യൂ​മോ​കോ​ക്ക​ൽ വാ​ക്സീ​നെ​ടു​ക്ക​ണ​മെ​ന്ന് ശു​പാ​ർ​ശ ചെ​യ്ത് ഡി​സീ​സ് ക​ൺ​ട്രോ​ൾ ആ​ൻ​ഡ് പ്രി​വ​ൻ​ഷ​ൻ സെ​ന്‍റ​ർ.

ഇ​ത് ആ​ദ്യ​മാ​യാ​ണ് വാ​ക്സീ​ൻ എ​ടു​ക്കേ​ണ്ട​വ​രു​ടെ പ്രാ​യം 65ൽ ​നി​ന്ന് 50 ആ​ക്കു​ന്ന​ത്. ന്യൂ​മോ​കോ​ക്ക​ൽ രോ​ഗ​ത്തി​ൽ നി​ന്ന് സ്വ​യം പ​രി​ര​ക്ഷി​ക്കാ​ൻ ഇ​ത് ആ​ളു​ക​ളെ സ​ഹാ​യി​ക്കു​മെ​ന്ന് സി​ഡി​സി പ​റ​ഞ്ഞു.

ന്യൂ​മോ​ണി​യ, മെ​നി​ഞ്ചൈ​റ്റി​സ്, ര​ക്ത​പ്ര​വാ​ഹ​ത്തി​ലെ അ​ണു​ബാ​ധ​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ഗു​രു​ത​ര​മാ​യ രോ​ഗ​ങ്ങ​ൾ​ക്കും ന്യൂ​മോ​കോ​ക്ക​ൽ ബാ​ക്ടീ​രി​യ കാ​ര​ണ​മാ​കു​ന്നു. പ്രാ​യ​മാ​യ​വ​ർ​ക്ക് ന്യൂ​മോ​കോ​ക്ക​ൽ രോ​ഗ​ത്തി​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും സി​ഡി​സി പ​റ​ഞ്ഞു.


സി​ഡി​സി​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച്, യു​എ​സി​ലു​ട​നീ​ളം, മൈ​കോ​പ്ലാ​സ്മ ന്യൂ​മോ​ണി​യ ബാ​ക്ടീ​രി​യ മൂ​ല​മു​ണ്ടാ​കു​ന്ന ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​ണു​ബാ​ധ​ക​ൾ വ​ർ​ധി​ക്കു​ന്ന​തി​നാ​ലാ​ണ് പു​തി​യ നി​ർ​ദേ​ശം.