ഫി​ലാ​ഡ​ൽ​ഫി​യ സ്നേ​ഹ​തീ​ര​ത്തി​ന് ആ​വേ​ശോ​ജ്വ​ല തു​ട​ക്കം
Tuesday, November 12, 2024 4:45 PM IST
ഷി​ബു വ​ർ​ഗീ​സ് കൊ​ച്ചു​മ​ഠം
ഫി​ലാ​ഡ​ൽ​ഫി​യ: ഫി​ലാ​ഡ​ൽ​ഫി​യാ​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള മ​ല​യാ​ളി​ക​ളു​ടെ പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തി​നും സൗ​ഹൃ​ദ​ത്തി​നും സ​ഹാ​യ​ങ്ങ​ൾ​ക്കും ഊ​ന്ന​ൽ ന​ൽ​കി​ക്കൊ​ണ്ട് രൂ​പീ​കൃ​ത​മാ​യ സൗ​ഹൃ​ദ സം​ഗ​മ കൂ​ട്ടാ​യ്മ​യാ​യ സ്നേ​ഹ​തീ​രം - സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യു​ടെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​ന​വും കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു.

ഈ ​മാ​സം ഒ​ന്നി​ന് രാ​വി​ലെ 11.30 മു​ത​ൽ ക്രൂ​സ്ടൗ​ണി​ലു​ള്ള മ​യൂ​ര റ​സ്റ്റോ​റ​ന്‍റ് ഹാ​ളി​ൽ വ​ച്ചാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്. രാ​വി​ലെ 11.30ന് ​ആ​രം​ഭി​ച്ച ര​ജി​സ്ട്രേ​ഷ​നെ തു​ട​ർ​ന്ന് കൃ​ത്യം 12ന് ​പ്രോ​ഗ്രാ​മി​ന് തു​ട​ക്കം കു​റി​ച്ചു. സൂ​സ​ൻ ഷി​ബു വ​ർ​ഗീ​സി​ന്‍റെ പ്രാ​ർ​ഥ​നാ ഗാ​ന​ത്തോ​ട് പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി.

സ്നേ​ഹ​തീ​രം സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യു​ടെ ഉ​ത്ഭ​വ​സ​മ​യ​ത്ത് ഉ​ണ്ടാ​യി​രു​ന്ന​വ​ർ, കൂ​ട്ടാ​യ്മ​യി​ലെ സീ​നി​യേ​ഴ്സ്, വ​നി​താ വി​ഭാ​ഗം എ​ന്നി​വ​ർ ചേ​ർ​ന്ന് നി​റ​ദീ​പം തെ​ളി​യി​ച്ച് സ്നേ​ഹ​തീ​രം സൗ​ഹൃ​ദ വേ​ദി​യു​ടെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​പ്പോ​ൾ അ​ത് ച​രി​ത്ര​ത്താ​ളു​ക​ളി​ലെ വേ​റി​ട്ട അ​നു​ഭ​വ​മാ​യി മാ​റി.



അ​നേ​കം മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ള്ള ഫി​ലാ​ഡ​ൾ​ൽ​ഫി​യ​യി​ൽ എ​ന്തി​നാ​ണ് ഈ ​സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യെ​ന്നും എ​ന്താ​ണ് ഇ​തി​ന്‍റെ ഉ​ദ്ദേ​ശ​ശ​മെ​ന്നും എ​ങ്ങ​നാ​ണ് ഈ ​കൂ​ട്ടാ​യ്മ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കേ​ണ്ട​തെ​ന്നും സ്നേ​ഹ​ത്ത​ണ​ലി​ന്‍റെ സ്ഥാ​പ​ക നേ​താ​വ് ഷി​ബു വ​ർ​ഗീ​സ് കൊ​ച്ചു​മ​ഠം വി​വ​രി​ച്ചു.

പ്രോ​ഗ്രാം നി​യ​ന്ത്രി​ച്ച എം.​സി. രാ​ജു ശ​ങ്ക​ര​ത്തി​ൽ പ്രോ​ഗ്രാ​മി​ന്‍റെ വി​ജ​യ​ത്തി​ന്‍റെ പ്ര​ധ​ന ഘ​ട​ക​മാ​യി​രു​ന്നു. ഉ​ദ്ഘാ​ട​ന​ത്തി​നു ശേ​ഷം ന​ട​ന്ന കു​ടും​ബ പ​രി​ച​യ​പ്പെ​ട​ൽ ച​ട​ങ്ങ്, ഈ ​കൂ​ട്ടാ​യ​മ​യു​ടെ അ​തി പ്ര​ധ​ന ഭാ​ഗ​മാ​യി​രു​ന്നു. എ​ല്ലാ​വ​രും അ​വ​ര​വ​രെ വി​ശ​ദ​മാ​യി സ​ദ​സി​നു സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി.

ആ​ശം​സാ പ്ര​സം​ഗ വേ​ള​യി​ൽ ഈ ​കൂ​ട്ടാ​യ്മ​യു​ടെ തു​ട​ക്കം മു​ത​ൽ ഇ​തി​ന്‍റെ വി​ജ​യ​ത്തി​നാ​യി കൂ​ടെ​നി​ന്ന അ​നൂ​പ് ത​ങ്ക​ച്ച​ന്‍റെ ആ​ശം​സാ പ്ര​സം​ഗം വ​ള​രെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യി​രു​ന്നു. സെ​ബാ​സ്റ്റ്യ​ൻ മാ​ത്യു, ജോ​ബി ജോ​സ​ഫ്, പാ​സ്റ്റ​ർ ഡാ​നി​യേ​ൽ ജോ​സ​ഫ്, ജോ​ജി പോ​ൾ, എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.


ജോ​ൺ കോ​ശി, ഗ്ലാ​ഡ്‌​സ​ൺ മാ​ത്യു, തോ​മ​സ് ചാ​ക്കോ, ജി​നോ ജോ​ർ​ജ് ജേ​ക്ക​ബ്, സൂ​സ​ൻ ഷി​ബു വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ ഗാ​ന​ങ്ങ​ൾ പ​രി​പാ​ടി​ക്ക് കൊ​ഴു​പ്പേ​കി.



ഫി​ലാ​ഡ​ൽ​ഫി​യാ​യി​ൽ സ്ഥി​ര താ​മ​സ​മാ​ക്കി​യ എ​ക​ദേ​ശം 70 മ​ല​യാ​ളി ഫാ​മി​ലി​യു​ടെ സ്നേ​ഹ​ക്കൂ​ട്ടാ​യ്മ​യാ​യി ഈ ​ചു​രു​ങ്ങി​യ കാ​ല​യ​ള​വി​നു​ള്ളി​ൽ സ്നേ​ഹ​തീ​രം വ​ള​ർ​ന്നു​ക​ഴി​ഞ്ഞു എ​ന്ന​ത് സം​ഘാ​ട​ക​രി​ൽ കൂ​ടു​ത​ൽ ആ​വേ​ശ​വും പ്ര​തീ​ക്ഷ​യും ന​ൽ​കു​ന്നു.

ഇ​രു​പ​തി​ല​ധി​കം വ​നി​ത​ക​ൾ ​കൂ​ട്ടാ​യ്മ​യിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. സ്നേ​ഹ​തീ​രം വ​നി​ത വി​ഭാ​ഗം എ​ന്ന സ്ത്രീ​ക​ളു​ടെ മാ​ത്രം കൂ​ട്ടാ​യ്മ ത​ദ​വ​സ​ര​ത്തി​ൽ നി​ല​വി​ൽ വ​രി​ക​യും ചെ​യ്തു. ഇ​തി​ൽ, സോ​ഫി സെ​ബാ​സ്റ്റ്യ​ൻ, ടോം​സി ജോ​ജി, ജി​ഷ കോ​ശി, ഷെ​റി​ൻ അ​നൂ​പ്, സു​നി​ത ബി​ജു, ദീ​പ സ​ര​ൺ, സു​ജ കോ​ശി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ സേ​വ​ന​ങ്ങ​ൾ എ​ടു​ത്തു പ​റ​യേ​ണ്ട​താ​ണ്.

ഷി​ബു വ​ർ​ഗീ​സ് കൊ​ച്ചു​മഠ​വും ഏ​താ​നും ചി​ല മ​ല​യാ​ളി സൗ​ഹൃ​ദ​വ​ല​യ​ങ്ങ​ലും ചേ​ർ​ന്ന് സെ​പ്റ്റം​ബ​ർ 14ന് ​ഒ​ത്തു​കൂ​ടി​യ ഓ​ണാ​ഘോ​ഷ വേ​ള​യി​ലെ സ​ഭാ​ഷ​ണ​ങ്ങ​ൾ​ക്കി​ട​യി​ലാണ് സ്നേ​ഹ​തീ​രം കൂ​ട്ടാ​യ്മ​യ്ക്ക് രൂ​പം കൊ​ടു​ത്തത്.



ക്രി​സ്മ​സ് - ന്യൂ​ഇ​യ​ർ പ​രി​പാ​ടി​ക​ൾ ജ​നു​വ​രി നാലിന് ​രാ​വി​ലെ 11 മു​ത​ൽ അ​തി ഗം​ഭീ​ര പ​രി​പാ​ടി​ക​ളോ​ട് മ​യൂ​ര റ​സ്റ്റോ​റ​ന്‍റ് ഹാ​ളി​ൽ വ​ച്ചു ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ച​താ​യി ഷി​ബു വ​ർ​ഗീ​സ് കൊ​ച്ചു​മ​ഠം, അ​നു​പ് ത​ക​ച്ച​ൻ, ജോ​ൺ കോ​ശി, കൊ​ച്ചു​കോ​ശി ഉ​മ്മ​ൻ, ജോ​ജി പോ​ൾ, തോ​മ​സ് ചാ​ക്കോ, സെ​ബാ​സ്റ്റ്യ​ൻ മാ​ത്യു, ബി​ജു എ​ബ്ര​ഹാം, സു​നി​ത തോ​മ​സ്, സു​ജ കോ​ശി, ഷെ​റി​ൻ, സോ​ഫി, ജി​ഷ ജോ​ൺ എ​ന്ന​വ​ർ പ​ത്രസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.