ഹൃദയാഘാതം; മലയാളി യുവാവ് ഖത്തറിൽ മരിച്ചു
Tuesday, April 29, 2025 3:54 PM IST
ദോഹ: പാലക്കാട് ആലത്തൂർ സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ മരിച്ചു. ആറാപ്പുഴ ഇസ്മായിൽ - അസ്മാബി ദമ്പതികളുടെ മകൻ അർഷാദ്(26) ആണ് മരിച്ചത്.
മിസൈല ലുലു ഹൈപ്പർമാർക്കറ്റിലെ ഡ്രൈവറാണ്. ഇന്ന് രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.