ഓട്ടിസം അവബോധ മാസാചരണം സംഘടിപ്പിച്ചു
അനിൽ സി. ഇടിക്കുള
Tuesday, April 29, 2025 12:00 PM IST
അബുദാബി: ഓട്ടിസം അവബോധ മാസത്തോടനുബന്ധിച്ച് സമൂഹത്തിന്റെ അവബോധം വളർത്തുന്നതിനും അത്ഭുതകരമായ പ്രതിഭകളുടെ പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നതിനുമായി അബുദാബി കേരള സോഷ്യൽ സെന്ററും യൂണിക്കൽ ബ്രൈൻസും സംയുക്തമായി ബോധവത്കരണപരിപാടി സംഘടിപ്പിച്ചു.
ഇരുപതോളം ഭിന്നശേഷിക്കാരായ കുട്ടികൾ പങ്കെടുത്തു. കേരളം, തമിഴ്നാട്, ഡൽഹി, ഗുജറാത്ത്, പഞ്ചാബ്, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മാതാപിതാക്കളും കുട്ടികളുമാണ് പങ്കെടുത്തത്.
കുട്ടികൾക്ക് സർട്ടീഫിക്കറ്റുകളും മോമെന്റോകളും വിതരണം ചെയ്തു. യൂണിക്കൽ ബ്രൈൻസ്, കെഎസ്സിയുടെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് ആദരം നൽകി.
സെന്റർ പ്രസിഡന്റ് എ. കെ. ബീരാൻകുട്ടി, ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, വനിതാവിഭാഗം കൺവീനർ ഗീത ജയചന്ദ്രൻ, യൂണിക്കൽ ബ്രൈൻസ് ഡയറക്ടർ മാലിനി രാമകൃഷ്ണൻ, സെൻസോൺ ഡയറക്ടർ പാലക്ക് ത്രിവേദി എന്നിവർ ആശംസകൾ നേർന്നു.