ഒമാനിൽ ഭൂചലനം 5.1 തീവ്രത
Monday, April 28, 2025 2:35 PM IST
മസ്കറ്റ്: തെക്കൻ ഒമാനിൽ റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ദോഫാർ ഗവർണറേറ്റിലെ ഷാലിം വിലായത്തിൽ ഹല്ലാനിയത്ത് ദ്വീപുകൾക്ക് സമീപം പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 2.32ഓടെയാണു ഭൂകമ്പം അനുഭവപ്പെട്ടത്.
സലാലയിൽനിന്ന് ഏകദേശം 155 കിലോമീറ്റർ വടക്കുകിഴക്കായി നാലു കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ആളപായങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.