സ്വാഗത സംഘം രൂപീകരിച്ചു
Tuesday, April 29, 2025 11:53 AM IST
അബുദാബി: മേയ് 11ന് അബുദാബി കേരളം സോഷ്യൽ സെന്ററിൽ ചേരുന്ന യുവകലാസാഹിതി യുഎഇ കേന്ദ്ര സമ്മേളനം വിജയിപ്പിക്കുന്നതിന് സ്വാഗത സംഘം രൂപീകരിച്ചു. കേരള സോഷ്യൽ സെന്ററിൽ ചേർന്ന സ്വാഗത സംഘം രൂപീകരണ യോഗം യുവകലാസാഹിതി യുഎഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ ഉത്ഘാടനം ചെയ്തു.
പ്രസിഡന്റ് സുഭാഷ് ദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ബിജു ശങ്കർ സ്വാഗതവും ഇബ്രാഹിം മാറഞ്ചേരി നന്ദിയും രേഖപ്പെടുത്തി.
ഭാരവാഹികളായി ചന്ദ്ര ശേഖരൻ (രക്ഷാധികാരി), റോയ് ഐ. വർഗീസ് (ചെയർമാൻ), ഷൽമ സുരേഷ് (വൈസ് ചെയർപേഴ്സൺ), ആർ. ശങ്കർ (ജനറൽ കൺവീനർ), എം. സുനീർ (ജോ. കൺവീനർ) എന്നിവരെയും സബ് കമ്മിറ്റി കൺവീനർമാരായി സിദ്ദീഖ്, രത്നകുമാർ, രാകേഷ് നമ്പ്യാർ, ഇബ്രാഹിം മാറഞ്ചേരി, എസ്.എ. വിൽസൺ എന്നിവരെയും 30 അംഗ കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു.