ഗാൽവെസ്റ്റൺ - ഹൂസ്റ്റൺ അതിരൂപതയുടെ ആർച്ച് ബിഷപ്പായി വാസ്ക്വെസ് സ്ഥാനാരോഹിതനായി
പി.പി. ചെറിയാൻ
Friday, March 28, 2025 11:16 AM IST
ഹൂസ്റ്റൺ: സേക്രഡ് ഹാർട്ട് കോ-കത്തീഡ്രലിൽ ഗാൽവെസ്റ്റൺ - ഹൂസ്റ്റൺ അതിരൂപതയുടെ മൂന്നാമത്തെ ആർച്ച്ബിഷപ് സ്ഥാനാരോഹണ ശുശ്രൂഷ ചടങ്ങ് ഭക്തിനിർഭരമായി. മാർച്ച് 25ന് നടന്ന ഗാൽവെസ്റ്റൺ - ഹൂസ്റ്റൺ അതിരൂപതയുടെ ആർച്ച്ബിഷപ്പിന്റെ സ്ഥാനാരോഹണ ചടങ്ങിൽ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്.
വാസ്ക്വെസ് ഗാൽവെസ്റ്റൺ ഹൂസ്റ്റൺ അതിരൂപതയുടെ ഒന്‍പതാമത് ആർച്ച്ബിഷപ്പായി സ്ഥാനാരോഹിതനായി. 67 വയസുകാരനായ ആർച്ച്ബിഷപ് വാസ്ക്വസ് 2010 മുതൽ ഓസ്റ്റിൻ രൂപതയുടെ തലവനാണ്.
കഴിഞ്ഞ 15 വർഷമായി ഓസ്റ്റിൻ രൂപതയെ നയിച്ച വാസ്ക്വസിന്റെ സ്ഥാനരോഹണത്തിൽ ആരാധകർ, പുരോഹിതന്മാർ, ബിഷപ്പുമാർ, കർദിനാൾമാർ - യുഎസിലെ അപ്പസ്തോലിക് നുൺഷ്യോ ഉൾപ്പെടെ (അംബാസഡർ) നിരവധി പേർ പങ്കെടുത്തു.