ല​ണ്ട​ന്‍: അ​ഞ്ച് ല​ക്ഷ​ത്തി​ലേ​റെ അം​ഗ​ങ്ങ​ളു​ള്ള യു​കെ​യി​ലെ ഏ​റ്റ​വും വ​ലി​യ ന​ഴ്സിം​ഗ് ട്രേ​ഡ് യൂ​ണി​യ​നാ​യ റോ​യ​ല്‍ ന​ഴ്സിം​ഗ് കോ​ള​ജി​ന്‍റെ(ആ​ര്‍​സി​എ​ന്‍) പ്ര​സി​ഡ​ന്‍റാ​യി മ​ല​യാ​ളി​യാ​യ ബി​ജോ​യ് സെ​ബാ​സ്റ്റ്യ​ന്‍ ചു​മ​ത​ല​യേ​റ്റു.

ആ​ര്‍​സി​എ​നിന്‍റെ "ചെ​യി​ന്‍ ഓ​ഫ് ദ ​ഓ​ഫീ​സ്' ക​ഴു​ത്തി​ല്‍ അ​ണി​ഞ്ഞാ​ണ് അദ്ദേഹം സ്ഥാ​ന​മേ​റ്റ​ത്. 100 വ​ര്‍​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള ആ​ര്‍​സി​എ​ന്‍ യൂ​ണി​യന്‍റെ ആ​ദ്യ​ത്തെ പു​രു​ഷ പ്ര​സി​ഡ​ന്‍റാ​ണ് ബി​ജോ​യ്. ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​ക്കാ​ര​ന്‍ ഈ ​സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ന്ന​ത്.

ആ​ല​പ്പു​ഴ പു​ന്ന​പ്ര വ​ണ്ടാ​നം സ്വ​ദേ​ശി​യാ​യ ബി​ജോ​യ്, യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് ല​ണ്ട​ന്‍ ഹോ​സ്പി​റ്റ​ലി​ല്‍ ക്രി​ട്ടി​ക്ക​ല്‍ കെ​യ​ര്‍ വി​ഭാ​ഗ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള സീ​നി​യ​ര്‍ ന​ഴ്സാ​ണ്.


ഇം​പീ​രി​യ​ല്‍ കോ​ള​ജ് എ​ന്‍​എ​ച്ച്എ​സ് ട്ര​സ്റ്റിന്‍റെ​ കീ​ഴി​ലു​ള്ള ഹാ​മ​ര്‍​സ്മി​ത്ത് ആ​ശു​പ​ത്രി​യി​ലെ ഹെ​മ​റ്റോ​ള​ജി വി​ഭാ​ഗം ന​ഴ്സ് ദി​വ്യ​യാ​ണ് ഭാ​ര്യ. മ​ക​ന്‍ ഇ​മ്മാ​നു​വേ​ല്‍ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ്.

കൃ​ഷി​വ​കു​പ്പി​ല്‍ വി​ര​മി​ച്ച പു​ന്ന​പ്ര വ​ണ്ടാ​നം പു​ത്ത​ന്‍​പ​റ​മ്പി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍ ജോ​സ​ഫി​ന്‍റെ​യും സോ​ഫി​യ​യു​ടെ​യും മ​ക​നാ​ണ്.