ജര്‍മനിയില്‍ തീവ്ര വലതുപക്ഷത്തിനെതിരേ വന്‍ പ്രതിഷേധം ഇരമ്പി
ജോസ് കുമ്പിളുവേലില്‍
Wednesday, January 29, 2025 8:12 AM IST
ബെര്‍ലിന്‍: ജര്‍മനിയിലെ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്പെടുത്തിയപ്പോള്‍, ശനിയാഴ്ച ജര്മനിയിലുടനീളമുള്ള നഗരങ്ങളില്‍ തീവ്ര വലതുപക്ഷത്തിന്റെ ഉയര്‍ച്ചയില്‍ ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധിച്ചു.
വലതുപക്ഷ തീവ്രവാദത്തിനെതിരായ പ്രതിഷേധത്തില്‍ തിരികള്‍ തെളിച്ചാണ് ആളുകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തത്. തീവ്ര വലതുപക്ഷ തീവ്രവാദത്തിന്റെ ഉയര്‍ച്ചയിലും കുടിയേറ്റ വിരുദ്ധ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി പാര്‍ട്ടിയുടെ വര്‍ധിച്ചുവരുന്ന ജനപ്രീതിയിലും പ്രതിഷേധിച്ച് ആയിരക്കണക്കിന് ആളുകളാണ് ജര്‍മനിയിലെ പല നഗരങ്ങളിലും തെരുവിലിറങ്ങിയത്.
ബര്‍ലിനിലെ ബ്രാന്‍ഡന്‍ബര്‍ഗ് ഗേറ്റില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത 35,000 അധികം ആളുകള്‍ വിസില്‍ മുഴക്കുകയും ഫാസിസ്റ്റ് വിരുദ്ധ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു, ശനിയാഴ്ച ഉച്ചതിരിഞ്ഞ് കൊളോണ്‍ പങ്കെടുത്തവരുടെ എണ്ണം 20,000ത്തിലധികം ആളുകള്‍ എന്ന് പോലീസ് പറഞ്ഞു. വലിയ ജനക്കൂട്ടം ഉണ്ടായിരുന്നിട്ടും എല്ലാം സുഗമമായി നടന്നതായി പോലീസ് വക്താവ് പറഞ്ഞു.
എഎഫ്ഡിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ കേന്ദ്ര നഗരമായ ഹാളെയില് പ്രതിഷേധവും ഉണ്ടായി, നിരവധി നഗരങ്ങളില്‍ വലതുപക്ഷ തീവ്രവാദത്തിനെതിരായ പ്രകടനങ്ങളില്‍ പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുത്തപ്പോള്‍, വീഡലിന്റെ പരിപാടിയിലെ ഹാളെയിലും തിരിച്ചും പ്രതിഷേധം രേഖപ്പെടുത്തി. അവിടെ ഏകദേശം 4,500 എഎഫ്ഡി അനുഭാവികള്‍ ഒത്തുകൂടി, എഎഫ്ഡിയുടെ ചാന്‍സലര്‍ സ്ഥാനാര്‍ത്ഥി കൂടിയായ അലീസ് വീഡല്‍ ജനങ്ങളെ അഭിസംബോധന ചെയ്തു.
അമേരിക്കന്‍ ശതകോടീശ്വരനും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉപദേശകനുമായ എലോണ്‍ മസ്ക് വീണ്ടും എഎഫ്ഡിയെ പിന്തുണച്ചു, പാര്‍ട്ടിയുടെ ലീഡ് സ്ഥാനാര്‍ത്ഥിയായ ആലീസ് വീഡലിന്റെ പ്രസംഗത്തിന് മുന്നോടിയായി പ്രചാരണ ലോഞ്ചില്‍ വീഡിയോ ലിങ്ക് വഴി പ്രത്യക്ഷപ്പെട്ടു.
ഫെബ്രുവരി 23ന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പുള്ള പ്രചാരണത്തില്‍ ചര്‍ച്ചയുടെ കേന്ദ്രമായ മാറിയത് കുടിയേറ്റ വിഷയമാണ്. വൈഡല്‍ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണം പ്രസംഗം ആരംഭിച്ചത് ഈ വിഷയത്തിലാണ്.
നിരസിച്ച അഭയാര്‍ഥികളെയും അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവരെയും വേഗത്തില്‍ നാടുകടത്താന്‍ എഎഫ്ഡിയുടെ ഔദ്യോഗിക പ്രകടനപത്രിക ആവശ്യപ്പെടുന്നു. വോട്ടെടുപ്പില്‍ രണ്ടാം സ്ഥാനത്തിനൊപ്പം എഎഫ്ഡി ഉന്മേഷദായകമായ മാനസികാവസ്ഥയിലാണന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.