ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ മാ​ഗ്ഡെ​ബു​ര്‍​ഗ് ക്രി​സ്മ​സ് വി​പ​ണി​യി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ലെ ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് 25 മി​ല്യ​ണ്‍ യൂ​റോ സ​ഹാ​യം ന​ല്‍​കും. അ​സാ​ധാ​ര​ണ​മാ​യ ചെ​ല​വ് എ​ന്ന നി​ല​യി​ല്‍ നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം 25 ദ​ശ​ല​ക്ഷം യൂ​റോ​യ്ക്ക് അ​പേ​ക്ഷി​ച്ചു.

ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​വ​ര്‍​ക്ക് ഫെ​ഡ​റ​ല്‍ ഗ​വ​ണ്‍​മെ​ന്‍റി​ൽ നി​ന്ന് സാ​മ്പ​ത്തി​ക സ​ഹാ​യം ല​ഭി​ക്കാ​നാ​യി 25 ദ​ശ​ല​ക്ഷം യൂ​റോ​യു​ടെ ബ​ജ​റ്റ് ഫ​ണ്ട് അം​ഗീ​ക​രി​ക്കാ​ന്‍ വ​കു​പ്പ് ബു​ണ്ടെ​സ്റ്റാ​ഗി​ലാ​ണ് അ​പേ​ക്ഷി​ച്ച​ത്.

കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ ഉ​ദ്ദേ​ശ്യം ഇ​പ്പോ​ഴും വ്യ​ക്ത​മ​ല്ലെ​ങ്കി​ലും തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഇ​ര​ക​ളാ​യി അ​വ​രെ തു​ല്യ​മാ​യി പ​രി​ഗ​ണി​ക്ക​ണം എ​ന്നാ​ണ് അ​പേ​ക്ഷ. ഒ​മ്പ​ത് വ​യ​സു​ള്ള കു​ട്ടി​യ​ട​ക്കം ആ​റു പേ​ര്‍ മ​രി​ച്ചു.


സൗ​ദി അ​റേ​ബ്യ​യി​ല്‍ നി​ന്ന് കു​ടി​യേ​റി​യ മാ​ഗ്ഡെ​ര്‍​ഗി​ന് തെ​ക്ക് ബെ​ര്‍​ണ്‍​ബ​ര്‍​ഗി​ല്‍ നി​ന്നു​ള്ള 52 വ‌​യ​സു​കാ​ര​നാ​യ ഡോ​ക്ട​റാ​യ എ. ​ഇ​യാ​ള്‍ ക​സ്റ്റ​ഡി​യി​ലാ​ണ്. സം​ഭ​വ​ത്തി​ല്‍ ജ​ര്‍​മ​നി​യി​ല്‍ കു​ടി​യേ​റ്റ​ക്കാ​ര്‍​ക്കെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്തി​പ്പെ​ടു​ക​യാ​ണ്.