ഏഴ് രാജ്യക്കാർക്കുണ്ടായിരുന്ന വിലക്ക് നീക്കി; എല്ലാവർക്കും സ്വാഗതമെന്ന് കുവൈറ്റ്
അബ്ദുല്ല നാലുപുരയിൽ
Monday, January 27, 2025 3:26 PM IST
കുവൈറ്റ് സിറ്റി: ഏഴു രാജ്യക്കാർക്കുണ്ടായിരുന്ന വിലക്ക് കുവൈറ്റ് നീക്കി. വിനോദസഞ്ചാര മേഖലയ്ക്ക് കരുത്തേകുക എന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് റസിഡൻസി അഫയേഴ്സ് വകുപ്പ് അറിയിച്ചു.
പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ, ഇറാഖ്, സിറിയ, ജോർദാൻ, ഇസ്രയേൽ എന്നീ രാജ്യങ്ങൾക്കുള്ള വിലക്കാണ് നീക്കിയത്.